തുംകൂര്‍ (കര്‍ണാടക): വിവാഹത്തിന് പൊലീസ് അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് യുവതികള്‍ വീട് വിട്ടിറങ്ങി. കര്‍ണാടകയിലെ തുംകൂറിലാണ് സംഭവം. ഇരുവരുടേയും ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്നാണ് ഇരുപത്തിരണ്ടുകാരികളായ യുവതികള്‍ വിവാഹത്തിന് അനുമതി തേടി പൊലീസിനെ സമീപിച്ചത്.
തുംകൂര്‍ പവഗാഡ സ്വദേശികളായ യുവതികള്‍ കോളജ് പഠനകാലത്താണ് പ്രണയത്തിലാകുന്നത്. ഇക്കാര്യം ഇരുവരും വീട്ടില്‍ അറിയിച്ചെങ്കിലും കുടുംബങ്ങള്‍ ബന്ധത്തെ എതിര്‍ത്തു. തുടര്‍ന്ന് യുവതികള്‍ വിവാഹത്തിന് അനുമതി തേടി തിലക് പാര്‍ക് പൊലീസ് സ്റ്റേഷനെ സമീപിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ അനുമതി നല്‍കിയില്ല.
Also read: ഒരുമിച്ച് ജീവിക്കാൻ അനുവദിക്കണം: പൊലീസ് സംരക്ഷണം തേടി യുവതികള്‍
ഇതോടെ യുവതികള്‍ വീട് വിട്ടിറങ്ങുകയായിരുന്നു. വ്യാഴാഴ്‌ച വിവാഹത്തിനായി ഇരുവരും നഗരത്തിലെത്തി. ഇതറിഞ്ഞ് ഇരുവരുടേയും കുടുംബങ്ങളും പൊലീസും സ്ഥലത്തെത്തി യുവതികളുമായി സംസാരിച്ചു. തുടര്‍ന്ന് യുവതികള്‍ വിവാഹിതരാകാതെ മാതാപിതാക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങി.