റായ്‌പൂർ: വാഹനാപകടത്തിൽ പെട്ട യാത്രക്കാരന്‍റെ പക്കൽ നിന്ന് കൈക്കൂലി വാങ്ങിയ സംഭവത്തിൽ മഹാസമുണ്ട് ജില്ലയിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. യാത്രക്കാരനോട് കൈക്കൂലി ആവശ്യപ്പെടുകയും വാങ്ങുകയും ചെയ്യുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി.
Also Read: തീവ്രവാദികൾക്ക് സഹായമെത്തിക്കുന്ന മൂന്നംഗ സംഘത്തെ പിടികൂടി സിആർപിഎഫ്
പ്രഥമദൃഷ്‌ട്യാ തെളിവുകളുടെ അടിസ്ഥാനത്തിൽ തുംഗാവ് സ്റ്റേഷൻ ഹൗസ് ഓഫീസർ ശരദ് തമ്രാക്കർ, അസിസ്റ്റന്‍റ് സബ് ഇൻസ്പെക്‌ടർ വിജേന്ദ്ര ചന്ദാനിഹ എന്നിവരെ സസ്‌പെൻഡ് ചെയ്തതായി മഹാസമുണ്ട് പൊലീസ് സൂപ്രണ്ട് പ്രഫുൽ കുമാർ താക്കൂർ പറഞ്ഞു. പൊലീസ് വകുപ്പിന്‍റെ പ്രതിഛായയ്‌ക്ക് കളങ്കമുണ്ടാക്കുന്ന സംഭവങ്ങൾ അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജൂൺ 15നാണ് സംഭവം. ഇവർക്കെതിരെ വകുപ്പുതല നടപടികൾ ആരംഭിക്കുമെന്നും സസ്‌പെൻഷൻ കാലയളവിൽ ഇവരെ മഹാസമുണ്ട് പൊലീസ് ലൈനിൽ ചേർക്കുമെന്നും താക്കൂർ കൂട്ടിച്ചേർത്തു.