ETV Bharat / bharat

പത്തുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു ; പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ പിടിയില്‍ - കര്‍ണാടക ബലാത്സംഗക്കേസ്

Two boys raped a minor girl : പെണ്‍കുട്ടിയുടെയും പിതാവിന്‍റെയും പരാതിയില്‍ പതിനാലും പതിനാറും വയസുള്ള രണ്ട് ആണ്‍കുട്ടികള്‍ അറസ്റ്റില്‍

Two boys raped a minor girl  District Juvenile Court  made a video on a mobile phone  10 year old girl  girls family at mumbai for work  girl at relatives home  threatened with a weapon and raped  പത്തുവയസുകാരിക്ക് കൂട്ടബലാത്സംഗം  ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി
Two boys raped a minor girl by threatening her in Kalaburagi
author img

By ETV Bharat Kerala Team

Published : Dec 21, 2023, 1:37 PM IST

കലബുര്‍ഗി(കര്‍ണാടക): പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആയുധം കാട്ടി ഭീഷണിപ്പെടുത്തി രണ്ട് കൗമാരക്കാര്‍ ബലാത്സംഗം ചെയ്തതായി പരാതി (Two boys raped a minor girl )കര്‍ണാടക കലബുര്‍ഗി ജില്ലയിലെ കലാഗി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. പെണ്‍കുട്ടിയുടെയും പിതാവിന്‍റെയും പരാതിയില്‍ പതിനാലും പതിനാറും വയസുള്ള രണ്ട് ആണ്‍കുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ പിന്നീട് ജുവനൈല്‍ കോടതിക്ക് കൈമാറി.

പെണ്‍കുട്ടിയുടെ, നിര്‍മ്മാണത്തൊഴിലാളികളായ മാതാപിതാക്കള്‍ മുംബൈയില്‍ ജോലി ചെയ്യുകയാണ്. പെണ്‍കുട്ടി ബന്ധുവീട്ടില്‍ ആണ് താമസം. അയല്‍ക്കാരായ ആണ്‍കുട്ടികളാണ് ബലാത്സംഗം ചെയ്തത്. ഇവര്‍ പത്തിലും ഒന്‍പതിലും പഠിക്കുന്നവരാണ്. പെണ്‍കുട്ടി മാത്രം വീട്ടിലുള്ളപ്പോള്‍ അതിക്രമിച്ചുകയറിയായിരുന്നു പീഡനം. കത്തി കാട്ടി ഭീഷണിപ്പെടുത്തിയാണ് കുട്ടിയെ ഉപദ്രവിച്ചത്. ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങള്‍ കൗമാരക്കാര്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. സംഭവം ആരോടെങ്കിലും പറഞ്ഞാല്‍ വീഡിയോ പുറത്തുവിടുമെന്നും കൊല്ലുമെന്നും പെണ്‍കുട്ടിയെ ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നു.

സംഭവം പെണ്‍കുട്ടി കുടുംബത്തെ അറിയിച്ചതോടെയാണ് പിതാവ് പരാതിയുമായി രംഗത്ത് എത്തിയത്. തുടര്‍ന്ന് പൊലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതികളെ കസ്റ്റഡിയില്‍ എടുക്കുകയും ജില്ല ജുവനൈല്‍ കോടതിക്ക് കൈമാറുകയും ചെയ്തു.

Also Read: ഡൽഹിയിൽ ഒമ്പതു വയസുകാരിയെ പീഡിപ്പിച്ച് മൃതദേഹം കനാലിൽ തള്ളി

ഒമ്പതുവയസുകാരിയെ പീഡിപ്പിച്ചുകൊന്ന് കനാലിൽ തള്ളി : ഡൽഹിയിൽ വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുന്ന ഒമ്പതുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി കനാലിൽ തള്ളി. പ്രതിയായ 52-കാരൻ പിടിയിലായിട്ടുണ്ട്. ഇയാള്‍ കുറ്റം സമ്മതിച്ചു. കുട്ടിയുടെ മൃതദേഹത്തിനായി തെരച്ചിൽ തുടരുകയാണ്.

വടക്കൻ ഡൽഹിയിലെ സ്വരൂപ് നഗറിലാണ് ക്രൂരകൃത്യം നടന്നതെന്നാണ് പൊലീസ് ചൊവ്വാഴ്‌ച അറിയിച്ചത്. കഴിഞ്ഞ ചൊവ്വാഴ്‌ച രാത്രി 8.30 നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പൊലീസിന് വിവരം ലഭിക്കുന്നത്. തുടർന്ന് പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. ഐ പി സി സി സെക്ഷൻ 363 (തട്ടിക്കൊണ്ടുപോകൽ) പ്രകാരമാണ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തത്. തുടർന്ന് പ്രതിയെ പിടികൂടാൻ ടീമുകൾ രൂപീകരിക്കുകയായിരുന്നുവെന്ന് മുതിർന്ന പൊലീസ് ഉദ്യേഗസ്ഥൻ പറഞ്ഞു.

വീടിന് പുറത്തുനിന്ന് കളിക്കുന്നതിനിടെയാണ് കുട്ടിയെ കാണാതാവുന്നത്. മാതാപിതാക്കൾ ഫാക്‌ടറി തൊഴിലാളികളാണ്. വാടക വീട്ടിലാണ് കുടുംബം താമസിക്കുന്നത്. കളിക്കുന്നതിനിടെ കുട്ടിയെ ഒരാൾ തട്ടിക്കൊണ്ടുപോയെന്നാണ് മാതാപിതാക്കൾ പരാതി നൽകിയത്.

വെള്ളിയാഴ്‌ച കുട്ടിയ്‌ക്കായി തിരച്ചിൽ നടക്കുന്നതിനിടെ പ്രതി റോഡപകടത്തിൽപ്പെടുകയും തുടർന്ന് ഇയാളെ രോഹിണി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. അറസ്റ്റിനായി പൊലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിൽ എത്തിയെങ്കിലും പ്രതിയുടെ ആരോഗ്യനില കണക്കിലെടുത്ത് മടങ്ങേണ്ടി വന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.