ചെന്നൈ: കോയമ്പത്തൂരിലെ ഫാക്‌ടറിയില്‍ യുവതിക്ക് ക്രൂര മര്‍ദനം. ഉദയംപാളയത്തെ സ്വകാര്യ നെയ്‌ത്ത് ശാലയില്‍ ജോലി ചെയ്യുന്ന ജാര്‍ഖണ്ഡുകാരിയായ 22കാരിയാണ് മര്‍ദനത്തിനിരയായത്. സംഭവത്തില്‍ മാനേജര്‍ മുത്തയ്യ, വാര്‍ഡന്‍ ലത എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തു.
ജോലി ചെയ്യാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് എച്ച്ആര്‍ മാനേജര്‍ യുവതിയെ മര്‍ദിക്കുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. വാര്‍ഡന്‍ യുവതിയെ മുടി പിടിച്ച് തറയിലൂടെ വലിച്ചിഴക്കുന്നതും യുവതി വേദന കൊണ്ട് നിലവിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
ഇവര്‍ മറ്റ് നാല് യുവതികളെ മര്‍ദിച്ചിരുന്നുവെന്നും സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
Also read: കാര്‍ കലുങ്കിലിടിച്ച് മറിഞ്ഞ് തീപിടിച്ചു ; കുഞ്ഞടക്കം 6 പേര്‍ വെന്തുമരിച്ചു