ETV Bharat / bharat

തുളു ഔദ്യോഗിക ഭാഷയായി പ്രഖ്യാപിക്കണം; പിന്തുണച്ച് രാഷ്‌ട്രീയ പ്രമുഖരും - തുളു ഔദ്യോഗിക ഭാഷ

തുളുവിനെ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിക്കാൻ കേരളത്തെയും കർണാടകയെയും പ്രേരിപ്പിക്കുന്നതിനായി 'ജയ് തുളുനാട്' ഉൾപ്പെടെയുള്ള സംഘടനകൾ പ്രചാരണം ഏറ്റെടുത്തിരുന്നു.

Twitter campaign for Tulu  Tulu twitter campaign  Tulu for KL and KA  തുളു ഔദ്യോഗിക ഭാഷയായി പ്രഖ്യാപിക്കണം  തുളു ഔദ്യോഗിക ഭാഷ  കേരളത്തിലും കർണാടകത്തിലും തുളു
തുളു ഔദ്യോഗിക ഭാഷയായി പ്രഖ്യാപിക്കണം
author img

By

Published : Jun 14, 2021, 4:24 PM IST

ബെംഗളൂരു: തുളുവിന് ഔദ്യോഗിക ഭാഷാപദവി ആവശ്യപ്പെട്ട് ട്വിറ്ററിൽ ക്യാംപയിൻ. #TuluOfficialinKA_KL എന്ന ഹാഷ്‌ടാഗോടുകൂടി നടന്ന ക്യാംപയിനിന് രാഷ്‌ട്രീയ പ്രമുഖരുടെയും പൊതുജനങ്ങളുടെയും അടക്കം വമ്പിച്ച പിന്തുണയാണ് ലഭിച്ചത്. ഞായറാഴ്‌ച രാവിലെ ആറ് മണിക്ക് ആരംഭിച്ച ക്യാംപയിൻ അർധരാത്രി വരെ തുടർന്നു. തുളുവിനെ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിക്കാൻ കേരളത്തെയും കർണാടകയെയും പ്രേരിപ്പിക്കുന്നതിനായി 'ജയ് തുളുനാട്' ഉൾപ്പെടെയുള്ള സംഘടനകൾ പ്രചാരണം ഏറ്റെടുത്തിരുന്നു.

പ്രചാരണത്തെ പിന്തുണച്ചുകൊണ്ട് ദക്ഷിണ കന്നഡ എംപിയും ബിജെപി സംസ്ഥാന പ്രസിഡന്‍റുമായ നളിൻ കുമാർ കതീൽ തുളുവിൽ ട്വീറ്റ് ചെയ്‌തു. എട്ടാം ഷെഡ്യൂളിൽ തുളുവിനെ ഉൾപ്പെടുത്താനുള്ള ശ്രമങ്ങളും ചർച്ചകളും നടക്കുന്നുണ്ടെന്നെന്നും ഏതാനും സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടതായി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ ഭരണകാലത്ത് തന്നെ തുളുവിനെ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

Also Read: കുട്ടികളിലെ കൊവാക്‌സിൻ ക്ലിനിക്കൽ പരീക്ഷണം ചൊവ്വാഴ്‌ച ആരംഭിക്കും

തുളു ഭാഷയാണ് തങ്ങളുടെ മാതൃഭാഷയെന്നും തുളുവിന് ഔദ്യോഗിക ഭാഷാപദവി ലഭിക്കണമെന്ന് തങ്ങൾ ഓരോരുത്തരും ആഗ്രഹിക്കുന്നുവെന്നും എം‌എൽ‌എ വേദവ്യാസ് കാമത്ത് ട്വീറ്റ് ചെയ്‌തു. തീരദേശ കർണാടകയുടെ ഭാഷയായ തുളുവിന് സമ്പന്നമായ വാമൊഴി പാരമ്പര്യവും ചരിത്രപരവും സാസ്‌കാരികവുമായ പ്രാധാന്യമുണ്ടെന്ന് മംഗലാപുരം നോർത്ത് എംഎൽഎ ഭാരത് ഷെട്ട് ട്വിറ്ററിൽ കുറിച്ചു.

തുളുവിന് പ്രത്യേക പദവി ലഭിക്കണമെന്ന തുളുനാട്ടിലെ ജനങ്ങളുടെ ആവശ്യത്തെ പിന്തുണയ്ക്കുന്നതായി ദക്ഷിണ കന്നഡ ജില്ല ചുമതലയുള്ള മന്ത്രി കോട്ട ശ്രീനിവാസ് പൂജാരിയും ട്വീറ്റ് ചെയ്‌തു. പ്രചാരണത്തെ പിന്തുണച്ച് 25 ലക്ഷത്തിലധികം ആളുകളാണ് ട്വീറ്റ് ചെയ്‌തത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.