ETV Bharat / bharat

ഇരട്ട സഹോദരിമാര്‍ക്ക് വരനായി ബാല്യകാല സുഹൃത്ത്; വിവാഹത്തിന് പിന്നാലെ നിയമക്കുരുക്കിലായി വൈറല്‍ ദമ്പതികള്‍ - 494 വകുപ്പ്

ഇരട്ടകളായ റിങ്കിയും പിങ്കിയും ഇവരുടെ ഭര്‍ത്താവ് അതുലുമാണ് ഈ വൈറല്‍ വിവാഹത്തിലെ താരങ്ങള്‍. ചെറുപ്പം മുതല്‍ അറിയുന്ന ഇയാളെ വിവാഹം കഴിക്കാനുള്ള തീരുമാനം എടുത്തതും സഹോദരിമാര്‍ ഒന്നിച്ചു തന്നെ. വിചിത്രമായ വിവാഹത്തിന് ഇരു കുടുംബങ്ങളും സമ്മതിക്കുകയായിരുന്നു

Man Marrie Twin Sisters  Two Highly Educated Sisters Marrie One Man  Rinky Pinky Job In IT Company  Wedding Photo Video Viral  Twin Sisters Marrie One Man  Twin Sisters Wedding Photo Video Viral  viral twin sisters marriage  Twin sisters got married with one Man  Twin Sisters Married same Man  ഇരട്ട സഹോദരിമാര്‍ക്ക് വരനായി ബാല്യകാല സുഹൃത്ത്  നിയമക്കുരുക്കിലായി വൈറല്‍ ദമ്പതികള്‍  റിങ്കിയും പിങ്കിയും  494 വകുപ്പ്  അക്ലൂജ് പൊലീസ്
വൈറല്‍ ദമ്പതികള്‍ നിയമക്കുരുക്കില്‍
author img

By

Published : Dec 4, 2022, 9:08 PM IST

സോലാപൂര്‍: മഹാരാഷ്‌ട്രയിലെ വൈറല്‍ ദമ്പതികള്‍ നിയമക്കുരുക്കില്‍. ഇരട്ട സഹോദരിമാരെ ഒരേസമയം വിവാഹം കഴിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ യുവാവാണ് വെട്ടിലായത്. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 494-ാം വകുപ്പ് പ്രകാരം യുവാവിനെതിരെ അക്ലൂജ് പൊലീസ് കേസെടുത്തു.

വൈറല്‍ ദമ്പതികള്‍ നിയമക്കുരുക്കില്‍

വിവാഹങ്ങള്‍ ഏറെ വൈറലാകുന്ന കാലത്താണ് മഹാരാഷ്‌ട്രയിലെ വേറിട്ടൊരു വിവാഹം ചര്‍ച്ചയാകുന്നത്. ഐടി മേഖലയില്‍ ജോലി ചെയ്യുന്ന 36 കാരികളായ ഇരട്ട സഹോദരിമാര്‍ ഒരേ യുവാവിനെ തന്നെയാണ് ജീവിത പങ്കാളിയായി തെരഞ്ഞെടുത്തിരിക്കുന്നത്. യുവാവാകട്ടെ ഇരുവരുടെയും ബാല്യകാല സുഹൃത്തും.

ചെറുപ്പം മുതല്‍ അറിയുന്ന ഇയാളെ വിവാഹം കഴിക്കാനുള്ള തീരുമാനം എടുത്തതും സഹോദരിമാര്‍ ഒന്നിച്ചു തന്നെ. വിചിത്രമായ വിവാഹത്തിന് ഇരു കുടുംബങ്ങളുടെയും സമ്മതം കൂടി ലഭിച്ചതോടെ മൂന്നു പേരും വിവാഹിതരാകുകയായിരുന്നു. ഇരട്ടകളായ റിങ്കിയും പിങ്കിയും ഇവരുടെ ഭര്‍ത്താവ് അതുലുമാണ് ഈ വൈറല്‍ വിവാഹത്തിലെ താരങ്ങള്‍.

യുവതികളുടെ പിതാവ് ദിവസങ്ങള്‍ക്ക് മുമ്പ് മരിച്ചു. അസുഖ ബാധിതയായ അമ്മയെ ആശുപത്രിയില്‍ എത്തിക്കുന്നതിനും മറ്റും ഇവരെ സഹായിച്ചിരുന്നത് അതുലായിരുന്നു. ആ സമയത്താണ് അതുലുമായി ഉണ്ടായിരുന്ന സൗഹൃദം പ്രണയമായതെന്നാണ് സഹോദരിമാര്‍ പറയുന്നത്. സോലാപൂര്‍ ജില്ലയിലെ മൽഷിറാസിറാസിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.