ETV Bharat / bharat

70 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; 28കാരന്‍ അറസ്റ്റില്‍ - കര്‍ണാടക വാര്‍ത്തകള്‍

ലഡമുഗുളി സ്വദേശിയായ 70 വയസുകാരി ചെറുമകളോടൊപ്പം താമസിക്കാന്‍ അന്നുരുവിലെത്തിയപ്പോഴാണ് അയല്‍വാസിയായ 28കാരന്‍ ലൈംഗിക പീഡനത്തിനിരയാക്കിയത്.

70 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു  28 year old man arrested for sexually assaulting  sexually assaulting  sexually assaulting case  ബെംഗളൂരു വാര്‍ത്തകള്‍  കര്‍ണാടക വാര്‍ത്തകള്‍
70 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; 28കാരന്‍ അറസ്റ്റില്‍
author img

By

Published : Nov 8, 2022, 10:31 PM IST

ബെംഗളൂരു: കര്‍ണാടകയില്‍ 70 വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ 28കാരന്‍ അറസ്റ്റില്‍. കലബുറഗി അലന്ദിലെ അന്നുരു സ്വദേശി സന്തോഷാണ് അറസ്റ്റിലായത്. ലഡമുഗുളി സ്വദേശിനിയാണ് പീഡനത്തിനിരയായത്. ഇന്ന് ഉച്ചയോടെയാണ് ഇയാള്‍ അറസ്റ്റിലായത്.

ചെറുമകളോടൊപ്പം താമസിക്കാനായി കഴിഞ്ഞ ഏതാനും ദിവസം മുമ്പാണ് ഇവര്‍ അന്നുരുവിലെത്തിയത്. വീട്ടില്‍ തനിച്ചായ സമയത്താണ് ചെറുമകളുടെ അയല്‍വാസിയായ സന്തോഷ് വീട്ടിനുള്ളില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിച്ചത്. മര്‍ദനത്തിനിടെ വീട്ടിലെത്തിയ ചെറുമകള്‍ ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.

സംഭവത്തെ തുടര്‍ന്ന് 70കാരിയെ കല്‍ബുറഗിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വൈദ്യപരിശോധന നടത്തി. പ്രതിക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.