ETV Bharat / bharat

ക്വിറ്റ് ഇന്ത്യ വാർഷിക പരിപാടി; തുഷാർ ഗാന്ധിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്, ടീസ്റ്റ സെതൽവാദ് വീട്ടുതടങ്കലിൽ

ക്വിറ്റ് ഇന്ത്യ വാർഷിക പരിപാടിയുടെ ഭാഗമായ ശാന്തി യാത്രയിൽ പങ്കെടുക്കുന്നത് തടയുന്നതിനായാണ് തുഷാർ ഗാന്ധിയെ കസ്റ്റഡിയിലെടുത്തത്.

തുഷാർ ഗാന്ധി  Tushar gandhi detained by Santacruz police  Tushar Gandhi  തുഷാർ ഗാന്ധിയെ പൊലീസ് കസ്റ്റഡിയിലെടുത്തു  ക്വിറ്റ് ഇന്ത്യ  ടീസ്റ്റ സെതൽവാദ്  ക്വിറ്റ് ഇന്ത്യ വാർഷിക പരിപാടി  ടീസ്റ്റ സെതൽവാദ് വീട്ടുതടങ്കലിൽ
തുഷാർ ഗാന്ധി
author img

By

Published : Aug 9, 2023, 2:58 PM IST

മുംബൈ : മഹാത്മാഗാന്ധിയുടെ ചെറുമകൻ തുഷാർ ഗാന്ധിയെ സാന്താക്രൂസ് പൊലീസ് കസ്റ്റഡിയിലെടുത്തു. ക്വിറ്റ് ഇന്ത്യ വാർഷിക പരിപാടിയുടെ ഭാഗമായ ശാന്തി യാത്രയിൽ പങ്കെടുക്കുന്നത് തടയുന്നതിനായായിരുന്നു നടപടി. തുഷാർ ഗാന്ധി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. അതേസമയം ക്രമസമാധാനത്തിന് ഭീഷണിയാകാതിരിക്കാനാണ് തുഷാർ ഗാന്ധിയെ കസ്റ്റഡിയിലെടുത്തതെന്നും പിന്നീട് വിട്ടയച്ചുവെന്നും സാന്താക്രൂസ് പൊലീസ് അറിയിച്ചു. ആക്‌ടിവിസ്റ്റ് ടീസ്റ്റ സെതൽവാദിനെയും വീട്ടുതടങ്കലിലാക്കിയിട്ടുണ്ട്.

അതേസമയം എല്ലാ വർഷത്തേയും പോലെയാണ് ഇത്തവണയും തങ്ങൾ ശാന്തി യാത്ര നടത്താൻ പദ്ധതിയിട്ടതെന്ന് തുഷാർ ഗാന്ധി ഇടിവി ഭാരതിനോട് പറഞ്ഞു. സമാധാന യാത്രയാണെങ്കിലും ഭരണകർത്താക്കൾക്ക് ക്രമസമാധാന ഭീഷണി അനുഭവപ്പെട്ടു. വീട്ടിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ് സാന്താക്രൂസ് പൊലീസ് അറസ്റ്റ് ചെയ്‌തു. പൊലീസ് നല്ല രീതിയിലാണ് പെരുമാറിയത്. എന്നിരുന്നാലും, ഓഗസ്റ്റ് വിപ്ലവത്തിൽ ഭരണാധികാരികൾ അഭിമാനിക്കുന്നില്ല, തുഷാർ ഗാന്ധി പറഞ്ഞു.

തുഷാർ ഗാന്ധിയുടെ ട്വിറ്റർ പോസ്റ്റ് : ഓഗസ്റ്റ് 9 ക്വിറ്റ് ഇന്ത്യ ദിനം അനുസ്‌മരിക്കാൻ വീട്ടിൽ നിന്നിറങ്ങിയ എന്നെ സാന്താക്രൂസ് പൊലീസ് സ്റ്റേഷനിൽ തടഞ്ഞുവച്ചു. എന്‍റെ പൂർവികരായ ബാപ്പുവിനേയും ബായേയും ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്‌ത ചരിത്രപരമായ അതേ ദിവസം തന്നെയും കസ്റ്റഡിയിലെടുത്തതിൽ ഞാൻ അഭിമാനിക്കുന്നു, തുഷാർ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

  • For the first time in history of Indipendent India I have been detained at Santa Cruz Police Station as I left home to commemorate 9th August Quit India Day. I am proud My Great Grandparents Bapu and Ba had also been arrested by the British Police on the historic date.

    — Tushar GANDHI (@TusharG) August 9, 2023 " class="align-text-top noRightClick twitterSection" data=" ">

ഓഗസ്റ്റ് ക്രാന്തി മൈതാനിയിൽ സമാധാനപരമായ മാർച്ചിനുള്ള ഒരുക്കങ്ങൾ നടക്കുന്നുണ്ടെന്ന് ട്വിറ്ററിൽ ഒരു ഉപയോക്താവിനോട് പ്രതികരിച്ച തുഷാർ ഗാന്ധി പറഞ്ഞു. സമാധാനപരമായി നടത്തുന്ന മാർച്ചിനെ ക്രമസമാധാനത്തോടുള്ള വെല്ലുവിളിയായാണ് പൊലീസ് കാണുന്നത്. രക്തസാക്ഷികളെ അനുസ്‌മരിക്കാനുള്ള ദിനമാണിത്.

അതിനാൽ തന്നെ പുറത്തിറങ്ങിയാലുടൻ ഓഗസ്റ്റ് ക്രാന്ത്രി മൈതാനത്തേക്ക് മാർച്ച് നടത്തുമെന്നും ഈ ദിനം തീർച്ചയായും ആഘോഷിക്കപ്പെടുമെന്നും തുഷാർ ഗാന്ധി ട്വിറ്ററിലൂടെ വ്യക്‌തമാക്കി. അതേസമയം തുഷാർ ഗാന്ധിയോടൊപ്പമുണ്ടായിരുന്ന 99 വയസുള്ള സ്വാതന്ത്ര്യ സമര സേനാനി ഡോ ജിജി പരീഖിനെയും പരിപാടിയിൽ പങ്കെടുക്കുന്നതില്‍ നിന്ന് തടഞ്ഞെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.

ആക്‌ടിവിസ്റ്റ് ടീസ്റ്റ സെതൽവാദിനെയും രാവിലെയോടെയാണ് പൊലീസ് വീട്ടുതടങ്കലിലാക്കിയത്. 20 പൊലീസുകാർ രാവിലെ ജുഹുവിലെ തന്‍റെ വീടുവളഞ്ഞെന്ന് ടീസ്റ്റ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. മഹാരാഷ്‌ട്ര യുപിയുടെ പാതയിൽ നീങ്ങുകയാണെന്നും ലജ്ജാവഹമെന്നും ടീസ്റ്റ ട്വിറ്ററിൽ കുറിച്ചു.

അനുമതി നൽകിയിരുന്നില്ലെന്ന് പൊലീസ് : അതേസമയം ഗിർഗം ചൗപതിൽ നിന്നു ഓഗസ്റ്റ് ക്രാന്തി മൈതാനിയിലേക്കുള്ള നിശബ്‌ദ പ്രതിഷേധ റാലിയിൽ പങ്കെടുക്കാൻ ഇരുവരും പദ്ധതിയിട്ടിരുന്നതായും, എന്നാൽ ഇതിന് അനുമതി നിഷേധിച്ചുകൊണ്ട് ഇരുവർക്കും നോട്ടിസ് നൽകിയിരുന്നതായും പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് കൂടുതൽ പ്രതികരിക്കാൻ പൊലീസ് തയ്യാറായിട്ടില്ല.

ഇന്ന് രാവിലെ എട്ട് മണിക്കായിരുന്നു ക്വിറ്റ് ഇന്ത്യ വാർഷിക പരിപാടി. ഇതിൽ പങ്കെടുക്കാതിരിക്കാനാണ് രണ്ടുപേരെയും തടഞ്ഞതെന്നാണ് വിവരം. ക്വിറ്റ് ഇന്ത്യ പരിപാടിയുടെ ഭാഗമായി എല്ലാ വർഷവും മുംബൈയിൽ നിശബ്‌ദ മാർച്ച് നടത്താറുണ്ട്. മുംബൈയിലെ ഗിർഗാം ചൗപാട്ടിയിൽ നിന്ന് ഓഗസ്റ്റ് ക്രാന്തി മൈതാനത്തേക്കാണ് നിശബ്‌ദ റാലി നടത്തുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.