അഗർത്തല: മയക്കുമരുന്ന് വിതരണത്തിലെ പ്രധാന സൂത്രധാരൻ നാഹിദ് മിയയെ ത്രിപുര പൊലീസ് പിടികൂടി. നാഹിദിന്‍റെ വീട്ടിൽ നിന്നും ഞായറാഴ്‌ചയാണ് പിടികൂടിയത്. 12 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നും ഇയാളുടെ പക്കൽനിന്നും പിടിച്ചെടുത്തു.
നാഹിദ് മിയ, രാജു ദാസ്, ഗെഹ്‌ന എന്നിവരാണ് അഗർത്തലയിലെ മയക്കുമരുന്ന് വിതരണത്തിലെ പ്രധാന സൂത്രധാരന്മാർ. മൂന്ന് പേരുടെയും വീടുകളിൽ പൊലീസ് റെയ്‌ഡ് നടത്തി. രാജുവും ഗെഹ്‌നയും കടന്നുകളഞ്ഞു. ഇവർ ബംഗ്ലാദേശിലേക്ക് കടന്നുവെന്നാണ് സംശയിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ഇവർ ബംഗ്ലാദേശിൽ നിന്നും മയക്കുമരുന്ന് ഇറക്കുമതി ചെയ്‌തശേഷം എംജിഎം ബസാർ പ്രദേശത്താണ് വിതരണം നടത്തിയിരുന്നതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
92,000 രൂപ, എട്ട് മൊബൈൽ ഫോണുകൾ, കെടിഎം ബൈക്ക്, സ്‌കൂട്ടർ, ബ്രൗൺ ഷുഗർ, മൂന്ന് പാസ്‌പോർട്ടുകൾ എന്നിവ റെയ്‌ഡിൽ പൊലീസ് പിടിച്ചെടുത്തു. പിടികൂടുന്നതിനിടയിൽ നാഹിദ് പൊലീസിന് നേരെ ആക്രമണം നടത്തിയെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.