ETV Bharat / bharat

ത്രിപുര നിയമസഭ തെരഞ്ഞെടുപ്പ് 2023: ആദ്യ ആറ് മണിക്കൂറില്‍ 50 ശതമാനം കടന്ന് പോളിങ് - ത്രിപുര തെരഞ്ഞെടുപ്പ്

മോക്ക് പോളിങ്ങിന് ശേഷം രാവിലെ ഏഴ് മണിയോടെ തന്നെ വോട്ടെടുപ്പ് ആരംഭിച്ചിരുന്നു. ത്രിപുരയിലെ 60 നിയമസഭ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് രണ്ടിനാണ് ഫലപ്രഖ്യാപനം.

tripura assembly polls  tripura assembly polls 2023  ത്രിപുര നിയമസഭ തെരഞ്ഞെടുപ്പ് 2023  ത്രിപുര  ത്രിപുര തെരഞ്ഞെടുപ്പ്
tripura assembly polls
author img

By

Published : Feb 16, 2023, 7:50 AM IST

Updated : Feb 16, 2023, 2:20 PM IST

അഗര്‍ത്തല: 60 നിയമസഭ മണ്ഡലങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുരയില്‍ വോട്ടെടുപ്പ് ആരംഭിച്ചു. പോളിങ് ആരംഭിച്ച് ആറ് മണിക്കൂറില്‍ 51.35 ശതമാനം വോട്ടാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ബൂത്ത് ഏജന്‍റുമാര്‍ മോക്ക് പോളിങ്ങിലൂടെ ഇവിഎമ്മിന്‍റെ പ്രവര്‍ത്തനം പരിശോധിച്ച ശേഷം രാവിലെ ഏഴ് മണി മുതല്‍ തന്നെ പോളിങ് ആരംഭിച്ചിരുന്നു.

തെരഞ്ഞെടുപ്പില്‍ ബിജെപി കേവല ഭൂരിപക്ഷം ഉറപ്പിക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് ത്രിപുര മുഖ്യമന്ത്രി മാണിക് സാഹ അഭിപ്രായപ്പെട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കിട്ടിയതില്‍ അധികം സീറ്റ് ഇത്തവണ പാര്‍ട്ടി സ്വന്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. മഹാറാണി തുളസീപതി ഗേള്‍സ്‌ സ്‌കൂളിലെ പോളിങ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയപ്പോഴായിരുന്നു ടൗൺ ബർദോവാലി മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്ന അദ്ദേഹത്തിന്‍റെ പ്രതികരണം.

ത്രിപുരയിലെ ജനങ്ങള്‍ എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിട്ടുണ്ട്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. വോട്ടവകാശം കൃത്യമായി വിനിയോഗിക്കാന്‍ സംസ്ഥാനത്തെ യുവാക്കള്‍ക്കും പ്രധാനമന്ത്രി ആഹ്വാനം നല്‍കി.

  • Urging the people of Tripura to vote in record numbers and strengthen the festival of democracy. I specially call upon the youth to exercise their franchise.

    — Narendra Modi (@narendramodi) February 16, 2023 " class="align-text-top noRightClick twitterSection" data=" ">

അതേസമയം, യാതൊരു ഭയവും കൂടാതെ എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ആഹ്വാനം. സംസ്ഥാനത്തിന്‍റെ സമാധാന അന്തരീക്ഷത്തിനും പുരോഗതിക്കും വേണ്ടിയാകണം വോട്ട് രേഖപ്പെടുത്തേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

  • People of Tripura are united for change.

    Sincerely urge everyone, especially the youth to come out and participate in the festival of Democracy and vote for peace and progress.

    Vote, without fear. #TripuraElection2023

    — Mallikarjun Kharge (@kharge) February 16, 2023 " class="align-text-top noRightClick twitterSection" data=" ">

ത്രിപുരയിലെ 60 നിയമസഭ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്ന് നടക്കുന്ന വോട്ടെടുപ്പിന്‍റെ ഫലം മാര്‍ച്ച് രണ്ടിനാണ് പ്രഖ്യാപിക്കുക. യോഗ്യരായ 28 ലക്ഷത്തിലധികം സമ്മതിദായകരാണ് സംസ്ഥാനത്തുള്ളത്.

വോട്ടെടുപ്പിനായി സംസ്ഥാനത്ത് 3,357 പോളിങ് ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്. ഭരണ കക്ഷിയായ ബിജെപി-ഐപിഎഫ്‌ടി സഖ്യം, സിപിഎം-കോണ്‍ഗ്രസ് സഖ്യം, പ്രാദേശിക പാര്‍ട്ടിയായ ടിപ്ര മോത എന്നിവയാണ് മത്സരരംഗത്തുള്ള പ്രധാന പാര്‍ട്ടികള്‍. ബിജെപി 55 സീറ്റുകളിലാണ് മത്സരിക്കുന്നത്.

സിപിഎം 47 സീറ്റിലേക്കും കോണ്‍ഗ്രസ് 13 സീറ്റിലുമാണ് ജനവിധി തേടുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് 28 മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. 58 സ്വതന്ത്ര സ്ഥാനാര്‍ഥികളും ഇത്തവണ ത്രിപുരയില്‍ ജനവിധി തേടുന്നുണ്ട്.

Last Updated : Feb 16, 2023, 2:20 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.