ETV Bharat / bharat

ബാബു കുടുങ്ങിയ പോലെ ബ്രഹ്മഗിരിക്കുന്നിൽ അകപ്പെട്ട് 19 കാരന്‍ നിശാന്ത്, രക്ഷകരായി വ്യോമസേന ; വീഡിയോ

നിശാന്ത് ഗുല്ല ട്രെക്കിങ്ങിനിടെ കാൽവഴുതി 300 അടി താഴ്‌ചയിലേക്ക് വീഴുകയായിരുന്നു

Trekker fell down from the hill in karnataka  Air Force helicopter rescued Trekker  ബ്രഹ്മഗിരിക്കുന്നിൽ യുവാവ് കുടുങ്ങി  വ്യോമസേന ഹെലികോപ്‌ടർ യുവാവിനെ രക്ഷിച്ചു  മലയിടുക്കിൽ യുവാവ് വീണു
ബ്രഹ്മഗിരിക്കുന്നിൽ കുടുങ്ങിയ യുവാവിന് രക്ഷകരായി വ്യോമസേന
author img

By

Published : Feb 21, 2022, 6:30 PM IST

Updated : Feb 21, 2022, 7:45 PM IST

ചിക്കബെല്ലാപുര (കർണാടക) : ട്രെക്കിങ്ങിനിടെ കുന്നിൽ നിന്ന് വീണ യുവാവിന് രക്ഷകരായി വ്യോമസേന. ചിക്കബെല്ലാപുര ജില്ലയിലെ നന്ദിഗിരിധാമിന് സമീപമുള്ള ബ്രഹ്മഗിരി കുന്നില്‍ 19 കാരന്‍ കുടുങ്ങുകയായിരുന്നു. ബെംഗളൂരു പിഇഎസ് യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാർഥിയായ ഡൽഹി സ്വദേശി നിശാന്ത് ഗുല്ല (19) ആണ് ഞായറാഴ്‌ച ട്രെക്കിങ്ങിനിടെ കാൽവഴുതി 300 അടി താഴ്‌ചയിലേക്ക് വീണത്.

ബ്രഹ്മഗിരിക്കുന്നിൽ അകപ്പെട്ട യുവാവിന് രക്ഷകരായി വ്യോമസേന

കൂർമ്പാച്ചി മലയിൽ ട്രക്കിങ്ങിനിടെ കാൽവഴുതി പാറയിടുക്കിലേക്ക് വീണ ബാബുവിന്‍റെ രക്ഷാപ്രവർത്തനത്തിന് സമാനമായ നടപടികളാണ് ഇവിടെയും നടന്നത്. 250 അടി താഴ്‌ചയിലുള്ള പാറയിടുക്കിൽ കുടുങ്ങിയത് നിശാന്തിന് രക്ഷയായി. ഇവിടെ നിന്നും യുവാവ് പൊലീസിനെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു.

  • #WATCH Karnataka | Indian Air Force and Chikkaballapur Police rescued a 19-year-old student who fell 300 ft from a steep cliff onto a rocky ledge at Nandi Hills this evening pic.twitter.com/KaMN7zBKAJ

    — ANI (@ANI) February 20, 2022 " class="align-text-top noRightClick twitterSection" data=" ">

യുവാവിനെ രക്ഷിക്കാൻ ജില്ല പൊലീസ്, ഫയർ ഫോഴ്‌സ്, എസ്‌ഡിആർഎഫ്, എൻഡിആർഎഫ് സംഘങ്ങൾ ശ്രമങ്ങൾ നടത്തി. എന്നാൽ ശ്രമങ്ങൾ വിഫലമായതോടെ എയർ ഫോഴ്‌സ് ഹെലികോപ്‌ടറെത്തി യുവാവിനെ രക്ഷിക്കുകയായിരുന്നു. ഹെലികോപ്‌ടറിൽ നിന്ന് കയർ കെട്ടി സൈനികർ താഴെയിറങ്ങിയാണ് യുവാവിനെ രക്ഷിച്ചത്. ഇതിന്‍റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Also Read: ഏതൊക്കെ മലകളില്‍ ആര്‍ക്കൊക്കെ കയറാം ?, മലയേറ്റം അതിക്രമിച്ചുകയറലാകുന്നത് എപ്പോള്‍ ?

രക്ഷാപ്രവർത്തന സംഘത്തിലുണ്ടായിരുന്ന ആരോഗ്യപ്രവർത്തകർ യുവാവിന് പരിചരണം നൽകി. ഹെലികോപ്റ്റര്‍ യെലഹങ്കയിലെ വ്യോമത്താവളത്തിൽ ഇറങ്ങിയ ശേഷം ഉടൻതന്നെ യുവാവിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഏതാനും ദിവസം മുൻപാണ് ഇന്ത്യൻ ആർമിയും വ്യോമസേനയും പൊലീസുൾപ്പെടെയുള്ള മറ്റ് ഏജൻസികളും ചേർന്ന് ചെറാട് മലയിൽ കുടുങ്ങിയ ബാബുവിനെ രക്ഷിച്ചത്. ഹെലികോപ്ടര്‍ എത്തിച്ചിട്ടും കാലാവസ്ഥയും ഭൂപ്രകൃതിയും പ്രതികൂലമായതിനാൽ ബാബുവിനെ രക്ഷിക്കാതെ മടങ്ങുകയായിരുന്നു. തുടര്‍ന്ന് കരസേന സംഘം മലമുകളിൽ നിന്ന് കയര്‍ കെട്ടി താഴെയിറങ്ങിയാണ് പുറത്തെത്തിച്ചത്.

Last Updated : Feb 21, 2022, 7:45 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.