ബെംഗളൂരു: ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ബെംഗളൂരുവിലെ ബോറിംഗ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എ.ഐ.എ.ഡി.എം.കെയുടെ മുൻ ഇടക്കാല ജനറൽ സെക്രട്ടറി വി.കെ ശശികലയുടെ ആരോഗ്യനിലയിൽ പുരോഗതി.പനി, ശ്വാസതടസം എന്നിവ അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ജയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശശികലയെ അസുഖം ഭേദമാകാത്തതിനെ തുടർന്നാണ് പുറത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയത്. അടുത്ത ആഴ്‌ച ജയിൽ മോചിതയാകാനിരിക്കയാണ് ശശികല . ആശുപത്രിക്കും വീടിനും സമീപം പൊലീസ് സുരക്ഷ ഏർപ്പെടുത്തി.