മേഡ്‌ചൽ (തെലങ്കാന): ഹൗസിങ് കോളനിയിലേക്കുള്ള പ്രവേശനം നിഷേധിച്ചുവെന്ന് ആരോപിച്ച് സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച് ഒരു കൂട്ടം ട്രാൻസ്ജെൻഡറുകൾ. ബാച്ചുപള്ളിയിലെ പ്രഗതി നഗറിലെ റോയൽ വില്ലേജ് ഹൗസിങ് കോളനിയിൽ ഞായറാഴ്‌ച പുലർച്ചെ നാല് മണിയോടെയാണ് സംഭവം.
ഹൗസിങ് കോളനിയുടെ ഗേറ്റിനുള്ളിലേക്ക് പോകാൻ ശ്രമിച്ചെങ്കിലും സുരക്ഷ ജീവനക്കാരനായ ഈശ്വര റാവു ഇവരെ തടഞ്ഞു. ഇതിനെ തുടർന്ന് സുരക്ഷ ജീവനക്കാരനും ട്രാൻസ്ജെൻഡറുകളും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് ഈശ്വര റാവുവിനെ കസേരയും ദണ്ഡും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
ഇവിടത്തെ മറ്റ് ജീവനക്കാർ പരാതിപ്പെട്ടതനുസരിച്ച് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്‌തു.