അമരാവതി: ആന്ധ്രാപ്രദേശിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്‍റെ എഞ്ചിനില്‍ നിന്നും കോച്ചുകള്‍ വേര്‍പ്പെട്ടു. മംഗലാപുരത്ത് നിന്ന് സെക്കന്തരാബാദിലേക്ക് പോവുകയായിരുന്ന ട്രെയിനിന്‍റെ കോച്ചുകളാണ് എഞ്ചിനില്‍ നിന്നും വേര്‍പ്പെട്ടത്.
കുർണൂൽ ജില്ലയിലാണ് സംഭവം നടന്നത്. രണ്ട് കിലോമിറ്ററോളം സഞ്ചരിച്ചതിന് പിന്നാലെ സംഭവം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ലോക്കോ പൈലറ്റ് എഞ്ചിന്‍ തിരികെയെത്തിച്ചു.
also read: നിറങ്ങളില്‍ തിളങ്ങി ട്രിച്ചി റോക്ക് ഫോര്‍ട്ട്- രാത്രികാല ദൃശ്യം
ആര്‍ക്കും പരിക്കേല്‍ക്കുകയോ, റെയിൽവേയുടെ വസ്തുവകകൾക്ക് കേടുപാടുകൾ സംഭവിക്കുകയോ ചെയ്‌തിട്ടില്ല.