1.നാഷണല്‍ ഹെറാള്‍ഡ് കേസിൽ രാഹുൽഗാന്ധിയെ ഇന്നും ഇഡി ചോദ്യം ചെയ്യും. കോണ്‍ഗ്രസ് പ്രതിഷേധം തുടരും.

2.അഗ്നിപഥ് വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രര മോദി ഇന്ന് സൈനിക മേധാവിമാരുമായി കൂടിക്കാഴ്ച നടത്തും. പദ്ധതിയുമായി മുന്നോട്ടെന്ന് സർക്കാർ

3.ഇന്ന് രാജ്യാന്തര യോഗ ദിനം. പ്രധാനമന്ത്രി നരേന്ദ്ര മോദി മൈസൂരുവിൽ യോഗ അഭ്യാസത്തിൽ പങ്കു ചേരും.

4. പ്ലസ് 2 പരീക്ഷ ഫലം ഇന്ന്. രാവിലെ 11 മണിക്ക് വിദ്യാഭ്യാസ മന്ത്രി പരീക്ഷാഫലം പ്രഖ്യാപിക്കും.

5. തിരുവനന്തപുരം മെഡിക്കൽ കോളജിൽ മരിച്ച വൃക്കരോഗിയുടെ പോസ്‌റ്റ്‌മോർട്ടം ഇന്ന്. ഡോക്‌ടർമാരെ സസ്‌പെൻഡ് ചെയ്‌തതിൽ പ്രതിഷേധവുമായി. കെജിഎംസിടിഎ.

6. രാഷ്‌ട്രപതി സ്ഥാനാർഥി ചർച്ചകള്‍ക്കായി പ്രതിപക്ഷപാർട്ടികള്‍ ഇന്ന് യോഗം ചേരും. യശ്വന്ത് സിൻഹയുടെ പേര് നിർദേശിച്ച് ശരദ് പവാർ.

7. ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന സ്വപ്‌നയുടെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

8. നടിയെ ആക്രമിച്ച കേസിൽ അട്ടിമറി നടക്കുന്നുവെന്നാരോപിച്ചുള്ള നടിയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മെമ്മറി കാർഡ് പരിശോധിക്കണമെന്ന് ക്രൈംബ്രാഞ്ചിന്‍റെ ആവശ്യവും കോടതി ഇന്ന് പരിഗണിക്കും

9. വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കേസിൽ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ ജാമ്യഹർജി ഇന്ന് ഹൈക്കോടതിയിൽ.

10. പാലക്കാട് ജില്ലയിൽ 14 വില്ലേജുകളിൽ ഇന്ന് എൽഡിഎഫ് ഹർത്താൽ. ഹർത്താൽ പരിസ്ഥിതിലോല വിധിയിൽ പ്രതിഷേധിച്ച്
