ETV Bharat / bharat

കാബൂള്‍ കാര്‍ ബോംബ് ആക്രമണം : മരണസംഖ്യ 50 ആയി - കാബൂളിൽ നടന്ന കാർ ബോംബ് ആക്രമണം

അഫ്ഗാൻ തലസ്ഥാനത്തെ ഷിയ-ഹസാര വിഭാഗത്തില്‍പ്പെട്ടവര്‍ താമസിക്കുന്ന ഡാഷ്-ഇ-ബാർച്ചിയിലെ ഒരു സ്കൂളിന് സമീപമാണ് ബോംബാക്രമണം നടന്നത്.

 kabul bomb blast terrorism terrorism in afghanistan afghanistan US conflict കാബൂളിൽ നടന്ന കാർ ബോംബ് ആക്രമണം കാബൂളിലുള്ള സ്‌കൂളിൽ ബോംബാക്രമണം
കാബൂളിൽ നടന്ന കാർബോംബ് ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 50 ആയി
author img

By

Published : May 9, 2021, 5:56 PM IST

കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ സ്‌കൂളിന് സമീപമുണ്ടായ കാർ ബോംബാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 50 ആയെന്ന് ആഭ്യന്തര മന്ത്രാലയം. അഫ്ഗാൻ തലസ്ഥാനത്തെ ഷിയ-ഹസാര വിഭാഗത്തില്‍പ്പെട്ടവര്‍ താമസിക്കുന്ന ഡാഷ്-ഇ-ബാർച്ചിയിലെ ഒരു സ്കൂളിന് സമീപമാണ് ബോംബാക്രമണമുണ്ടായത്. സംഭവത്തില്‍ 100 ​​പേർക്ക് പരിക്കേറ്റിരുന്നു. മരിച്ചവരിൽ അധികവും സ്കൂൾ വിദ്യാർഥികളാണ്. മരണസംഖ്യ ഇനിയും വർധിക്കാൻ ഇടയുണ്ടെന്ന് അഫ്ഗാൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Also read: അഫ്ഗാന്‍ അതിർത്തിയില്‍ ആക്രമണം: 4 പാക് സൈനികർ കൊല്ലപ്പെട്ടു

വിദ്യാർഥികളെ ലക്ഷ്യമിട്ടുള്ള ബോംബാക്രമണം ആഭ്യന്തരമായും അന്തർദേശീയമായും അപലപിക്കപ്പെട്ടിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തില്‍ തങ്ങൾക്ക് പങ്കില്ലെന്നാണ് താലിബാന്‍റെ വിശദീകരണം. ആക്രമണത്തെ ശക്തമായി അപലപിച്ച പ്രസിഡന്റ് അഷ്‌റഫ് ഘാനി, പരിക്കേറ്റവർക്ക് ഏറ്റവും മികച്ച ചികിത്സ നൽകാൻ അധികൃതര്‍ക്ക് നിര്‍ദേശം നൽകി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.