ന്യൂഡൽഹി: ടോക്കിയോ ഒളിമ്പിക്‌സില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന കായിക താരങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വീഡിയോ കോൺഫറൻസിങിലൂടെയാണ് പ്രധാനമന്ത്രി സംവദിച്ചത്. ജൂലൈ 23 നാണ് ഗെയിംസ്. ബോക്‌സിംങ് താരം മേരി കോം, ബാഡ്‌മിന്‍ഡന്‍ താരം പി.വി സിന്ധു, ജാവലിൻ താരം നീരജ് ചോപ്ര, ബോക്‌സിങ് താരം ആഷിഷ് കുമാര്‍ തുടങ്ങിയവര്‍ പ്രധാനമന്ത്രിയുമായി സംസാരിച്ചു.
-
Let us all #Cheer4India. Interacting with our Tokyo Olympics contingent. https://t.co/aJhbHIYRpr
— Narendra Modi (@narendramodi) July 13, 2021 " class="align-text-top noRightClick twitterSection" data="
">Let us all #Cheer4India. Interacting with our Tokyo Olympics contingent. https://t.co/aJhbHIYRpr
— Narendra Modi (@narendramodi) July 13, 2021Let us all #Cheer4India. Interacting with our Tokyo Olympics contingent. https://t.co/aJhbHIYRpr
— Narendra Modi (@narendramodi) July 13, 2021
ഗച്ചിബൗളി സ്റ്റേഡിയത്തിൽ പരിശീനത്തില്‍ പങ്കെടുക്കുന്ന ബാഡ്‌മിന്‍ഡന്‍ ലോക ചാമ്പ്യൻ പി.വി സിന്ധു നടത്തുന്ന തയ്യാറെടുപ്പുകളെക്കുറിച്ചും പരിശീലനത്തെക്കുറിച്ചും പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു. ഗച്ചിബൗളി സ്റ്റേഡിയത്തില്‍ നന്നായി പരിശീലനം നടക്കുന്നു. ഈ സ്റ്റേഡിയത്തിന്, ഒളിമ്പിക്സിൽ ഉപയോഗിക്കുന്ന സ്റ്റേഡിയവുമായി വളരെ സാമ്യമുണ്ട്. പരിശീലനത്തിനായി അധികാരികള്‍ വേഗത്തില്‍ അനുമതി നൽകിയതിൽ നന്ദിയുണ്ടെന്നും സിന്ധു പറഞ്ഞു.
രാജ്യത്തുടനീളമുള്ള മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളെ കായിക വിനോദത്തിന് പ്രേരിപ്പിക്കണമെന്ന് വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത സിന്ധുവിന്‍റെ പിതാവ് പി.വി രമണ പറഞ്ഞു.
ALSO READ: നീറ്റ് 2021 : ഇതാദ്യമായി മലയാളത്തിലും,പഞ്ചാബിയിലും എഴുതാം,കുവൈറ്റിലും കേന്ദ്രം