ന്യൂഡൽഹി: ചൈനീസ് സ്പോൺസറെ ഒഴിവാക്കി ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷൻ. ആരാധകരുടെ വികാരങ്ങളെക്കുറിച്ച് തങ്ങൾക്കറിയാമെന്നും നിലവിലുള്ള സ്പോൺസറിൽ നിന്നും ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ കരാർ പിന്‍വലിക്കുകയാണെന്നും പ്രസിഡന്‍റ് ഡോ. നരീന്ദർ ധ്രുവ് ബാത്ര, സെക്രട്ടറി ജനറൽ രാജീവ് മേത്ത എന്നിവർ പറഞ്ഞു. കൂടാതെ ദേശീയ അത്‌ലറ്റുകൾ ബ്രാൻഡ് ചെയ്യാത്ത കായിക വസ്ത്രങ്ങൾ ധരിക്കുമെന്നും അസോസിയേഷൻ അറിയിച്ചു.
Also read: ഐഎന്‍എസ് തർക്കാഷ് മുംബൈയിലെത്തി
കഴിഞ്ഞ ആഴ്ച നടന്ന ഒളിമ്പിക് കിറ്റ് പ്രകാശനത്തോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. കിറ്റിൽ ചൈനീസ് സ്പോൺസറുടെ സാന്നിധ്യത്തെക്കുറിച്ച് നിരവധി ചോദ്യങ്ങളാണ് ആരാധകരുയർത്തിയത്. ഇതേത്തുടർന്ന് യുവജനകാര്യ കായിക മന്ത്രാലയം വിഷയത്തിൽ ഇടപെടുകയും സ്പോൺസറെ ഒഴിവാക്കാന്‍ അസോസിയേഷന് നിർദേശം നൽകുകയും ചെയ്തു. ജൂലൈ 23 മുതൽ ആഗസ്റ്റ് 8 വരെയാണ് മത്സരം.