ചെന്നൈ: സംസ്ഥാനത്ത് പുതുതായി 1,442 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 7,77,616 ആയി. 24 മണിക്കൂറിൽ 12 കൊവിഡ് മരണമാണ് തമിഴ്‌നാട്ടിൽ റിപ്പോർട്ട് ചെയ്‌തത്. അതേ സമയം 1,494 പേർ കൊവിഡ് മുക്തരായി ആശുപത്രി വിട്ടു. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് മുക്തരായവരുടെ എണ്ണം 7,54,826 ആയി.
തമിഴ്‌നാട്ടിൽ 11,109 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. 24 മണിക്കൂറിൽ 61,610 സാമ്പിളുകൾ കൂടി പരിശോധിച്ചതോടെ ഇതുവരെയുള്ള ആകെ കൊവിഡ് പരിശോധനകളുടെ എണ്ണം 1,18,64,177 ആയി. സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നതായാണ് കണക്കുകൾ. ചെന്നൈയിൽ 392 പേർക്കും കോയമ്പത്തൂരിൽ 145 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.
ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 93 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 43,082 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 93,09,788 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 492 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. നിലവില്‍ 4,55,555 പേരാണ് ചികിത്സയില്‍ കഴിയുന്നത്.