ചെന്നൈ: തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ ഒരാഴ്‌ച കൂടി നീട്ടി. സംസ്ഥാനത്തെ മൂന്ന് മേഖലകളായി തിരിച്ചാണ് കൂടുതൽ ഇളവുകളോടെ ലോക്ക്ഡൗൺ നീട്ടിയത്. അതേ സമയം കോയമ്പത്തൂർ, നീലഗിരി, തിരുപ്പൂർ അടക്കമുള്ള 11 ജില്ലകളിൽ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയിട്ടില്ല.
ചെന്നൈ, തിരുവല്ലൂർ, ചെങ്കൽപേട്ട് എന്നിവിടങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മറ്റ് 23 ജില്ലകളിലും നിയന്ത്രണങ്ങളിൽ ഇളവുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. മേഖല മൂന്നിൽ പൊതുഗതാഗതം 50 ശതമാനം ആളുകളോട് കൂടി അനുവദിച്ചു. 100 പേരുടെ പങ്കാളിത്തത്തോടെ സിനിമ, ടിവി പരമ്പരകകളുടെയും ഷൂട്ടിങ് പുനരാരംഭിക്കാമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു.
പച്ചക്കറികൾ, പഴങ്ങൾ, ചിക്കൻ കടകൾ എന്നിവക്ക് രാത്രി ഏഴ് വരെ പ്രവർത്തന അനുമതിയുണ്ട്. ഈ ജില്ലകളിൽ 50 ആളുകളോടെ പൊതുഗതാഗത ബസുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. എല്ലാ സർക്കാർ അവശ്യ മേഖലകളിലും 100 ശതമാനം ജീവനക്കാരോട് കൂടി പ്രവർത്തിക്കാനും അനുമതിയുണ്ട്. മറ്റ് സർക്കാർ ഓഫീസുകൾക്ക് 50% ജീവനക്കാരുമായി പ്രവർത്തിക്കാൻ കഴിയും.
READ MORE: മൂന്നാം തരംഗത്തെ നേരിടാൻ തമിഴ്‌നാട് സജ്ജം