ETV Bharat / bharat

ഓക്‌സിജൻ ഉപയോഗിക്കുന്നതിൽ മാർഗ നിർദേശം പുറപ്പെടുവിച്ച്‌ തമിഴ്‌നാട്‌ സർക്കാർ

author img

By

Published : May 14, 2021, 6:46 PM IST

നിലവിൽ സംസ്ഥാനത്തെ ആശുപത്രികളിൽ ഓക്സിജന്‍റെ അഭാവം രൂക്ഷമാണ്‌

TN issues guidelines for optimal use of O2  optimal use of Oxygen in Tamil Nadu  Oxygen news from Tamil Nadu  Tamil Nadu oxygen news  Tamil Nadu government  മാർഗ നിർദ്ദേശം പുറപ്പെടുവിച്ച്‌ തമിഴ്‌നാട്‌ സർക്കാർ  ഓക്‌സിജൻ മാർഗ നിർദ്ദേശം  തമിഴ്‌നാട്‌ സർക്കാർ
ഓക്‌സിജൻ ഉപയോഗിക്കുന്നതിൽ മാർഗ നിർദ്ദേശം പുറപ്പെടുവിച്ച്‌ തമിഴ്‌നാട്‌ സർക്കാർ

ചെന്നൈ: ആശുപത്രികളിൽ ഓക്‌സിജൻ ഉപയോഗിക്കുന്നതിൽ മാർഗ നിർദ്ദേശം പുറപ്പെടുവിച്ച്‌ തമിഴ്‌നാട്‌ സർക്കാർ. സംസ്ഥാനത്ത്‌ ഓക്‌സിജൻ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ്‌ നടപടി. നിലവിൽ സംസ്ഥാനത്തെ ആശുപത്രികളിൽ ഓക്സിജന്‍റെ അഭാവം രൂക്ഷമാണ്‌. കൊവിഡ് ആശുപത്രികൾ, കൊവിഡ് ചികിത്സ നൽകുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, കൊവിഡ് കെയർ സെന്‍ററുകൾ എന്നിവയ്ക്ക് പുതിയ മാർഗനിർദ്ദേശങ്ങൾ ബാധകമാണ്‌.

ALSO READ:ടൗട്ട ചുഴലിക്കാറ്റ് ; ആശങ്കയിൽ കേരളം

മാർഗ നിർദ്ദേശം അനുസരിച്ച്‌ രോഗികളുടെ രോഗാവസ്ഥ അനുസരിച്ച്‌ ആശുപത്രി വാർഡുകളെ വിവിധ സോണുകളായി തിരിക്കണം. തുടർന്ന്‌ രോഗികൾക്ക്‌ ആവശ്യമായ ഓക്‌സിജന്‍റെ അളവ്‌ നിശ്ചയിക്കണം.

*സോൺ ഒന്നിൽ ഓക്സിജൻ ആവശ്യമില്ലാത്ത രോഗികളെ പ്രവേശിപ്പിക്കണം.

*സോൺ രണ്ടിൽ ഒന്ന്‌ മുതൽ അഞ്ച്‌ ലിറ്റർ വരെ ഓക്സിജൻ ആവശ്യമുള്ള രണ്ട് രോഗികളെ പ്രവേശിപ്പിക്കണം

*മൂന്നാമത്തെ സോണിൽ ആറ്‌ മുതൽ പത്ത്‌ ലിറ്റർ വരെ ഓക്സിജൻ വേണ്ട രോഗികളെ പ്രവേശിപ്പിക്കണം

*നാലാമത്തെ സോണിൽ 11 മുതൽ 15 ലിറ്റർ ഓക്സിജൻ ആവശ്യമുള്ള രോഗികളെ പ്രവേശിപ്പിക്കണം

*അഞ്ചാമത്തെ സോണിൽ 15 ലിറ്റർ ഓക്സിജൻ ആവശ്യമുള്ള രോഗികളെ പ്രവേശിപ്പിക്കും

കൂടാതെ "ഓക്സിജൻ പാഴാക്കരുത്" എന്ന് സൂചിപ്പിക്കുന്ന ബോധവൽക്കരണ ബോർഡുകൾ വാർഡുകളിൽ സ്ഥാപിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.