ETV Bharat / bharat

തമിഴ്‌നാട്ടിൽ കൂടുതൽ ഇളവുകൾ; ചായക്കടകൾക്ക് പ്രവർത്തനാനുമതി - ചെന്നൈ

27 ജില്ലകളിൽ കൂടുതൽ ഇളവുകൾ

തമിഴ്‌നാട്ടിൽ കൂടുതൽ ഇളവുകൾ; ചായക്കടകൾക്ക് പ്രവർത്തനാനുമതി  TN CM Stalin announces more relaxations, tea stalls allowed to reopen  TN CM Stalin  എം.കെ സ്റ്റാലിൻ  ചെന്നൈ  ലോക്ക്ഡൗൺ
തമിഴ്‌നാട്ടിൽ കൂടുതൽ ഇളവുകൾ; ചായക്കടകൾക്ക് പ്രവർത്തനാനുമതി
author img

By

Published : Jun 13, 2021, 4:59 PM IST

ചെന്നൈ: 27 ജില്ലകളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ചെന്നൈ ഉൾപ്പെടെയുള്ള ജില്ലകൾക്കാണ് ജൂൺ 14 മുതൽ കൂടുതൽ ഇളവുകൾ അനുവദിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ ചായക്കടകൾക്ക് രാവിലെ ആറ് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെ പ്രവർത്തിക്കാം. എന്നാൽ പാഴ്സൽ മാത്രമേ അനുവദിക്കൂ. റെസ്റ്റോറന്‍റുകൾക്കും ബേക്കറികൾക്കും രാവിലെ എട്ട് മുതൽ ഉച്ചക്ക് രണ്ട്‌ വരെ പ്രവർത്തനനാനുമതി ഉണ്ട്.

ജനങ്ങൾക്ക് സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതു പോലെയുള്ള സർക്കാർ സേവനങ്ങൾ ലഭ്യമാക്കാൻ ഇ-സേവന കേന്ദ്രങ്ങൾ തിങ്കളാഴ്ച മുതൽ പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെട്ടിട നിർമാണ സ്ഥാപനങ്ങളുടെ ഓഫിസുകൾക്ക് 50 ശMതമാനം തൊഴിലാളികളുമായി പ്രവർത്തിക്കാം. നിർമാണ പ്രവർത്തനങ്ങൾക്കും ഇതിനകം പ്രവർത്തനാനുമതി ഉണ്ട്.

Also Read: കൊവിഡ് : അന്വേഷണവുമായി സഹകരിക്കണമെന്ന് ചൈനയോട് ലോകാരോഗ്യ സംഘടന

35 ദിവസത്തെ ലോക്ക്ഡൗണിന് ശേഷം സലൂണുകൾ, പാർക്കുകൾ, മദ്യ ശാലകൾ എന്നിവ 27 സംസ്ഥാനങ്ങളിൽ ജൂൺ 14 മുതൽ വീണ്ടും പ്രവർത്തിക്കാൻ തുടങ്ങും. അതേസമയം, സംസ്ഥാനത്തെ ലോക്ക്ഡൗൺ ജൂൺ 21 വരെ നീട്ടി. ആരാധനാലയങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും അടഞ്ഞു കിടക്കും. പൊതു, സ്വകാര്യ ബസ് സർവീസുകളും ഉണ്ടാകില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.