ചെന്നൈ: തമിഴ്നാട്ടിൽ പുതിയ മുഖ്യമന്ത്രി ആയി അധികാരമേറ്റ ഡിഎംകെ നേതാവ് എംകെ സ്റ്റാലിൻ കൊറോണ ദുരാതാശ്വ ഫണ്ടിന്‍റെ ആദ്യ ഘടുവായി റേഷൻ കാർഡുള്ള എല്ലാവർക്കും 2000 രൂപ വീതം നൽകാൻ ഉത്തരവിറക്കി. കൂടാതെ തെരഞ്ഞെടുപ്പിന് മുമ്പ് ഡിഎംകെ ജനങ്ങൾക്ക് വാഗ്ദാനം ചെയ്തിരുന്ന ആവിൻ പാൽ ഉത്പന്നങ്ങളിലെ വിലക്കിഴിവ്, സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര എന്നീ വാഗ്ദാനങ്ങളും സ്റ്റാലിൻ പ്രഖ്യാപിച്ചു.
Also read: തമിഴ്‌നാട് മുഖ്യമന്ത്രിയായി എം കെ സ്റ്റാലിൻ; മന്ത്രിസഭയില്‍ 34 പേര്‍
കൊവിഡ് സമയത്ത് സാധാരണ ജനങ്ങൾക്ക് ആശ്വാസമായി സ്വകാര്യ ആശുപത്രികളിൽ സർക്കാർ ഇൻഷുറൻസ് പദ്ധതി പ്രകാരം കൊവിഡ് ചികിത്സ ലഭ്യമാക്കാനുള്ള പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഡിഎംകെയുടെ പ്രകടന പത്രികയിൽ കൊവിഡ് മഹാമാരി മൂലം ദുരിതമനുഭവിക്കുന്ന പൗരന്മാരെ സഹായിക്കാനായി റേഷൻ കാർഡ് ഉടമകൾക്ക് 4,000 രൂപ വീതം നൽകാമെന്ന് പാർട്ടി വാഗ്ദാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് 2,07,67,000 റേഷൻ കാർഡ് ഉടമകൾക്ക് മെയ് മാസത്തിൽ തന്നെ ആദ്യ ഗഡു ആയി 4,153.69 കോടി രൂപ നൽകാനുള്ള ഉത്തരവിൽ മുഖ്യമന്ത്രി ഒപ്പുവച്ചത്.
Also read:കൊവിഡ് വ്യാപനം; തമിഴ്‌നാട്ടില്‍ ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണം
മെയ് 16 മുതൽ പ്രാബല്യത്തിൽ വരുന്ന സർക്കാർ തമിഴ്നാട്ടിലെ സഹകരണ പാൽ ഉൽപാദകരായ ആവിൻ വിതരണം ചെയ്യുന്ന പാലിന്‍റെ വില മൂന്ന് രൂപ കുറച്ചുകൊണ്ട് മറ്റൊരു ഉത്തരവിലും ഒപ്പുവച്ചു. സ്ത്രീകൾക്ക് സർക്കാർ ബസുകളിൽ സൗജന്യ യാത്ര നൽകാനായി 1,200 കോടി രൂപയാണ് പുതിയ സർക്കാർ സബ്സിഡിയായി അനുവദിച്ചിരിക്കുന്നത്.
Also read: സ്റ്റാലിന് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പളനി സ്വാമി