കൊല്‍ക്കത്ത: തീര്‍പ്പു കല്‍പ്പിക്കാത്ത ബില്ലുകള്‍ സംബന്ധിച്ചുള്ള പ്രശ്‌നം പരിഹരിക്കാന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി ചര്‍ച്ച നടത്താന്‍ ഗവര്‍ണര്‍ സിവി ആനന്ദ ബോസിനോട് ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ്. രാജ് ഭവനില്‍ കെട്ടിക്കിടക്കുന്ന ബില്ലുകള്‍ സംബന്ധിച്ച് സുപ്രീം കോടതി ഉത്തരവ് പ്രകാരം ചര്‍ച്ച നടത്തണമെന്നാണ് ആവശ്യം. തമിഴ്‌നാട്ടിലെ സമാന കേസില്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി കൂടിക്കാഴ്‌ച നടത്താൻ തമിഴ്‌നാട് ഗവർണർ ആർഎൻ രവിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ചര്‍ച്ച നടത്താന്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടത് (West Bengal Governor C V Ananda Bose).
വിഷയവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ആനന്ദബോസും മുഖ്യമന്ത്രി മമത ബാനര്‍ജിയും നേരത്തെ നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ ഗവര്‍ണറുടെ ഭാഗത്ത് നിന്നും യാതൊരു വിട്ടുവീഴ്‌ചയുമില്ലെന്നും സര്‍വ്വകലാശാലകള്‍ ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ ഗവര്‍ണര്‍ അനിശ്ചിതത്വം സൃഷ്‌ടിക്കുകയാണ് ഉണ്ടായതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് പറഞ്ഞു. അതേസമയം വിഷയത്തില്‍ പ്രതിപക്ഷമായ ബിജെപിയും രംഗത്തെത്തി (Chief Minister Mamata Banerjee).
തമിഴ്‌നാട്ടിലെ സ്ഥിതി പശ്ചിമ ബംഗാളിലേതുമായി തുലനം ചെയ്യാനാകില്ലെന്ന് ബിജെപി പറഞ്ഞു. വിഷയത്തില്‍ ഗവര്‍ണര്‍ ജാഗ്രത പാലിക്കണമെന്നും അവര്‍ പറഞ്ഞു. ഗവര്‍ണര്‍ക്ക് പകരം മുഖ്യമന്ത്രിയെ സംസ്ഥാന സര്‍വ്വകലാശാലകളുടെ ചാന്‍സലറാക്കണം എന്നതുള്‍പ്പെടെ നിയമസഭ പാസാക്കിയ നിരവധി ബില്ലുകള്‍ ഗവര്‍ണര്‍ തടഞ്ഞ് വച്ചിരിക്കുകയാണെന്ന് മുതിര്‍ന്ന ടിഎംസി നേതാവും പാര്‍ലമെന്‍ററികാര്യ മന്ത്രി പറഞ്ഞു (Supreme Court).
വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മമത ബാനര്‍ജിയോട് ചര്‍ച്ച നടത്താന്‍ സുപ്രീംകോടതി ഗവര്‍ണര്‍ ആനന്ദബോസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഗവര്‍ണര്‍ ഇപ്പോള്‍ അതിനുള്ള മാനസികാവസ്ഥയിലല്ലെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണറുടെ നിലപാട് യൂണിവേഴ്‌സിറ്റി ക്യാമ്പസുകളില്‍ സ്‌തംഭനവും അനിശ്ചിതത്വവും സൃഷ്‌ടിച്ചിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു (Education Minister Bratya Basu).
വിഷയം പരിഹരിക്കാന്‍ ഗവര്‍ണര്‍ ആനന്ദബോസ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തണമെന്ന് വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബസു പറഞ്ഞു. ഇതേ കാര്യം ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് തങ്ങള്‍ മടുത്തുവെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച 12 ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പിടാത്തത്. കൂടാതെ രണ്ട് ബില്ലുകള്‍ രാഷ്‌ട്രപതിയുടെ പരിഗണനയ്‌ക്കായി മാറ്റിയിട്ടുണ്ട്. മൊത്തം 15 ബില്ലുകള്‍ കെട്ടിക്കിടക്കുന്നുണ്ടെന്ന് സ്‌പീക്കര്‍ ബിമന്‍ ബാനര്‍ജി നേരത്തെ പറഞ്ഞിരുന്നു (Parliamentary Affairs Minister Sobvandeb Chattopadhyay).
also read: പോര് കടുത്തുതന്നെ; ഗവര്‍ണര്‍ തിരിച്ചയച്ച 10 ബില്ലുകള്‍ വീണ്ടും അവതരിപ്പിച്ച് തമിഴ്‌നാട് നിയമസഭ