ETV Bharat / bharat

'മഹുവ മൊയ്‌ത്രയെ വിചാരണ ചെയ്‌തപ്പോള്‍ പാനല്‍ ദുര്യോധനനും ചെയര്‍മാന്‍ ധൃതരാഷ്‌ട്രരും ആയിരുന്നു': എത്തിക്‌സ് കമ്മിറ്റിക്കെതിരെ മന്ത്രി പഞ്ച - മഹുവ മൊയ്‌ത്ര കൈക്കൂലി കേസ്

TMC Minister On Cash For Query Case: കൈക്കൂലി കേസിൽ വിചാരണക്കിടെ എംപി മഹുവ മൊയ്‌ത്രയോട് എത്തിക്‌സ് കമ്മിറ്റി വ്യക്തിപരമായ ചോദ്യങ്ങൾ ചോദിച്ചതായി തൃണമൂൽ കോൺഗ്രസ്

cash for query case  Trinamool Congress MP Mahua Moitra  Lok Sabha Ethics panel  TMC Minister On Cash For Query Case  Minister Panja against Ethics panel  Mahua Moitra Ethics panel hearing  എം പി മഹുവ മൊയ്‌ത്ര  ലോക്‌സഭ എത്തിക്‌സ് പാനൽ  മഹുവ മൊയ്‌ത്ര എത്തിക്‌സ് പാനൽ വിചാരണ  മന്ത്രി ശശി പഞ്ച  മഹുവ മൊയ്‌ത്ര കൈക്കൂലി കേസ്  തൃണമൂൽ കോൺഗ്രസ്
TMC Minister On Cash For Query Case
author img

By ETV Bharat Kerala Team

Published : Nov 3, 2023, 9:00 AM IST

കൊൽക്കത്ത : കൈക്കൂലി കേസിൽ കഴിഞ്ഞ ദിവസം എം പി മഹുവ മൊയ്‌ത്രയെ (Trinamool Congress MP Mahua Moitra) ലോക്‌സഭ എത്തിക്‌സ് പാനൽ വിചാരണ (Lok Sabha Ethics panel) നടത്തിയ രീതിയിൽ പ്രതിഷേധിച്ച് തൃണമൂൽ കോൺഗ്രസ്. എത്തിക്‌സ് കമ്മിറ്റി യോഗത്തിൽ വ്യക്തിപരമായ ചോദ്യങ്ങൾ ചോദിച്ചതായുള്ള മഹുവ മൊയ്‌ത്രയുടെ ആരോപണത്തിൽ ബിജെപി മൗനം പാലിച്ചതായി പശ്ചിമ ബംഗാൾ മന്ത്രി ശശി പഞ്ച വിമർശിച്ചു (Minister Panja). പാനൽ ഹിയറിങ്ങിനെ മഹാഭാരതത്തോട് ഉപമിച്ച മന്ത്രി പഞ്ച, മഹുവ മൊയ്‌ത്രയെ വിചാരണ ചെയ്യുമ്പോള്‍ പാനല്‍ ദുര്യോധനനെ പോലെ ആസ്വദിക്കുകയും സമിതി ചെയർമാൻ ധൃതരാഷ്‌ട്രരെ പോലെ അന്ധനായി ഇരിക്കുകയുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു (Mahua Moitra Ethics panel hearing).

സ്‌ത്രീ ശാക്തീകരണത്തെ കുറിച്ച് ബിജെപി നടത്തുന്നത് പൊള്ളായായ പ്രസ്‌താവനകളാണെന്നും ഒരു വനിത എംപിയെ അവർക്കെതിരായ ആരോപണങ്ങളിൽ വാദം കേൾക്കുന്നതിനിടെ പാനൽ അപമാനിച്ചെന്നും മന്ത്രി പത്രസമ്മേളനത്തിൽ ആരോപിച്ചു. ഹിയറിങ്ങിനെത്തിയ വനിത എം പി പാനൽ യോഗത്തിൽ നിന്നും ഇന്നലെ ഇറങ്ങിപ്പോയിരുന്നു. മഹുവയെ അപമാനിച്ചതായി ആരോപിച്ച മന്ത്രി, പാനലിന്‍റെ ധാർമികതയെ ചോദ്യം ചെയ്‌തു (TMC Minister On Cash For Query Case ).

അതേസമയം, നിഷികാന്ത് ദുബെ (Nishikant Dubey Complaint) നൽകിയ പരാതിയിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്രയെ ചോദ്യം ചെയ്യുമ്പോൾ അവർ തനിക്കെതിരെയും മറ്റ് അംഗങ്ങൾക്കെതിരെയും പാർലമെന്‍ററി വിരുദ്ധമായ ഭാഷയാണ് ഉപയോഗിച്ചതെന്ന് ലോക്‌സഭ എത്തിക്‌സ് കമ്മിറ്റി ചെയർപേഴ്‌സൺ വിനോദ് സോങ്കർ പറഞ്ഞു. ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിന് പകരം അവർ ക്ഷുഭിതയാകുകയും പാനൽ അംഗങ്ങളോട് അൺപാർലമെന്‍ററി ഭാഷ ഉപയോഗിക്കുകയും ചെയ്‌തു.

കൂടാതെ ഡാനിഷ് അലിയും ഗിർധാരി യാദവും ഉൾപ്പടെയുള്ള പ്രതിപക്ഷ എംപിമാരും പാനലിനെ കുറ്റപ്പെടുത്തി ഇറങ്ങിപ്പോകുകയാണ് ചെയ്‌തതെന്നും ചെയർമാൻ വിശദീകരണം നൽകി. തൃണമൂൽ കോൺഗ്രസിന്‍റെ ആരോപണങ്ങൾ തള്ളിയ വിനോദ് സോങ്കർ മഹുവയുടെ പ്രതികരണത്തിൽ സമിതി യോഗം ചേർന്ന് തുടർനടപടികൾ തീരുമാനിക്കുമെന്നും അറിയിച്ചിട്ടുണ്ട്. അദാനി ഗ്രൂപ്പിനെ ലക്ഷ്യമിട്ട് പാർലമെന്‍റിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ ദുബായിലെ വ്യവസായി ഹിരാനന്ദാനിയിൽ നിന്ന് കൈക്കൂലി വാങ്ങിയെന്നതാണ് മഹുവ മൊയ്‌ത്രക്കെതിരെ ദുബെ നൽകിയ പരാതി.

Also Read : 'ഒരു വനിത എംപിയോട് പാടില്ലാത്ത ചോദ്യങ്ങളുണ്ടായി'; എത്തിക്‌സ് കമ്മിറ്റിക്കെതിരെ പ്രതിഷേധമറിയിച്ച് ഇറങ്ങിപ്പോയി മഹുവ മൊയ്‌ത്ര

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.