കൊല്‍ക്കത്ത: തൃണമൂൽ കോൺഗ്രസിൽ ചേർന്ന മുൻ ബിജെപി നേതാവ് യശ്വന്ത് സിൻഹയെ പാർട്ടിയുടെ വൈസ് പ്രസിഡന്‍റായി നിയമിച്ചു. കൂടാതെ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ദേശീയ പ്രവർത്തക സമിതിയിൽ അംഗത്വം നല്‍കിയതായും ടിഎംസി ജനറൽ സെക്രട്ടറി സുബ്രതാ ബക്ഷി അറിയിച്ചു.
മാർച്ച് 13 നായിരുന്നു മുൻ ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന യശ്വന്ത് സിൻഹ തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. സുവേന്ദു അധികാരി അടക്കമുള്ള പ്രമുഖർ തൃണമൂൽ വിട്ട് ബി.ജെ.പിയിൽ ചേരുന്നതിനിടെയാണ് മമതയ്ക്ക് ആശ്വാസം നൽകി യശ്വന്ത് സിൻഹയുടെ വരവ്. അഭിപ്രായ ഭിന്നതകളെ തുടർന്ന് 2018ലാണ് സിൻഹ ബി.ജെ.പി വിട്ടത്. പശ്ചിമ ബംഗാളില്‍ എട്ട് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടക്കുക.