ഡറാഡൂണ്‍: ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ബിജെപി നേതാവും ലോക് സഭ എംപിയുമായ തിരാത് സിങ് റാവത്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ ബേബി റാണി മൗര്യയുമായി തിരാത് സിങ് നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. പുരി മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് 56 കാരനായ തിരാത് സിങ്. യുവമോര്‍ച്ചയിലൂടെയാണ് രാഷ്ട്രീയ രംഗത്ത് സജീവമാകുന്നത്. 2000ത്തില്‍ ഉത്തരാഖണ്ഡിന്‍റെ ആദ്യ വിദ്യാഭ്യാസ മന്ത്രിയുമായിരുന്നു.
2013-15ല്‍ ബിജെപി സംസ്ഥാന അധ്യക്ഷ പദവി വഹിച്ചു. സംസ്ഥാനത്ത് പാര്‍ട്ടിയില്‍ ഉള്‍പ്പോര് രൂക്ഷമായതോടെ മുഖ്യമന്ത്രിയായിരുന്ന ത്രിവേന്ദ്ര സിങ് റാവത്ത് രാജിവെച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരാതിന് നറുക്ക് വീണത്. പുതിയ മുഖ്യമന്ത്രിക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തിട്ടുണ്ട്.
-
Congratulations to Shri @TIRATHSRAWAT on taking oath as the Chief Minister of Uttarakhand. He brings with him vast administrative and organisational experience. I am confident under his leadership the state will continue to scale new heights of progress.
— Narendra Modi (@narendramodi) March 10, 2021 " class="align-text-top noRightClick twitterSection" data="
">Congratulations to Shri @TIRATHSRAWAT on taking oath as the Chief Minister of Uttarakhand. He brings with him vast administrative and organisational experience. I am confident under his leadership the state will continue to scale new heights of progress.
— Narendra Modi (@narendramodi) March 10, 2021Congratulations to Shri @TIRATHSRAWAT on taking oath as the Chief Minister of Uttarakhand. He brings with him vast administrative and organisational experience. I am confident under his leadership the state will continue to scale new heights of progress.
— Narendra Modi (@narendramodi) March 10, 2021
70 സീറ്റുകളില്‍ 57 സീറ്റുകള്‍ നേടിയാണ് 2017ല്‍ ബിജെപി സംസ്ഥാനത്ത് അധികാരത്തിലേറിയത്.