മുംബൈ: മുംബൈയിലെ വസതിയിലും ഓഫിസുകളിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയ സംഭവത്തില്‍ ആദ്യമായി പ്രതികരിച്ച് ചലച്ചിത്ര താരം സോനു സൂദ്. 'ഏറ്റവും ബുദ്ധിമുട്ടേറിയ പാത പോലും ഓരോ ഇന്ത്യക്കാരന്‍റേയും ഉദ്ദേശശുദ്ധി കൊണ്ട് എളുപ്പമായി തോന്നാം' എന്ന കുറിപ്പ് പങ്ക് വച്ചുകൊണ്ട് അദ്ദേഹം ട്വീറ്റ് ചെയ്‌തു.
'എല്ലായ്‌പ്പോഴും നമ്മുടെ ഭാഗം വിശദീകരിക്കേണ്ട ആവശ്യമില്ല. നിരപരാധിത്വം കാലം തെളിയിച്ചോളും,' സോനു സൂദ് പറഞ്ഞു. ഫൗണ്ടേഷനിലെ ഓരോ രൂപയും വിലപ്പെട്ട ജീവനുകൾ രക്ഷിക്കാനും ആവശ്യക്കാരിൽ എത്തിച്ചേരാന്‍ കാത്തിരിക്കുകയാണ്.
-
“सख्त राहों में भी आसान सफर लगता है,
— sonu sood (@SonuSood) September 20, 2021 " class="align-text-top noRightClick twitterSection" data="
हर हिंदुस्तानी की दुआओं का असर लगता है” 💕 pic.twitter.com/0HRhnpf0sY
">“सख्त राहों में भी आसान सफर लगता है,
— sonu sood (@SonuSood) September 20, 2021
हर हिंदुस्तानी की दुआओं का असर लगता है” 💕 pic.twitter.com/0HRhnpf0sY“सख्त राहों में भी आसान सफर लगता है,
— sonu sood (@SonuSood) September 20, 2021
हर हिंदुस्तानी की दुआओं का असर लगता है” 💕 pic.twitter.com/0HRhnpf0sY
പല സന്ദര്‍ഭങ്ങളിലും ബ്രാൻഡുകളെ പ്രോത്സാഹിപ്പിക്കുമ്പോൾ അവരോട് സംഭാവന നല്‍കാന്‍ അഭ്യര്‍ഥിയ്ക്കാറുണ്ടെന്നും അതാണ് പലപ്പോഴും മുന്നോട്ട് നയിക്കാന്‍ സഹായിയ്ക്കുന്നതെന്നും താരം പറഞ്ഞു.
Read more: സോനു സൂദിന്‍റെ മുംബൈ വസതിയിൽ ആദായനികുതി വകുപ്പിന്‍റെ പരിശോധന
നാല് ദിവസമായി അതിഥികളെ വരവേല്‍ക്കുന്നതിന്‍റെ തിരക്കിലായിരുന്നുവെന്ന് ആദായ വകുപ്പിന്‍റെ റെയ്‌ഡിനെ പരോക്ഷമായി പരാമര്‍ശിച്ച് കൊണ്ട് സോനു സൂദ് പറഞ്ഞു.
-
More power to u Sonu ji. U are a hero to millions of Indians https://t.co/TACjG8ugOP
— Arvind Kejriwal (@ArvindKejriwal) September 20, 2021 " class="align-text-top noRightClick twitterSection" data="
">More power to u Sonu ji. U are a hero to millions of Indians https://t.co/TACjG8ugOP
— Arvind Kejriwal (@ArvindKejriwal) September 20, 2021More power to u Sonu ji. U are a hero to millions of Indians https://t.co/TACjG8ugOP
— Arvind Kejriwal (@ArvindKejriwal) September 20, 2021
ഇതിന് പിന്നാലെ സോനു സൂദിന് പിന്തുണയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രംഗത്തെത്തി. ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ഹീറോയാണ് സോനു സൂദെന്ന് ട്വീറ്റ് പങ്കുവച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
സോനു സൂദും പങ്കാളികളും ചേർന്ന് 20 കോടിയോളം രൂപയുടെ നികുതിത്തട്ടിപ്പ് നടത്തിയെന്നും വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചെന്നുമാണ് ആദായ നികുതി വകുപ്പിന്‍റെ ആരോപണം.
ആം ആദ്‌മി സർക്കാരിന്‍റെ 'ദേശ് കാ മെന്‍റേഴ്‌സ്' പരിപാടിയുടെ ബ്രാൻഡ് അംബാസഡറായി സോനുവിനെ പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കകമാണ് പരിശോധനയുണ്ടായത്. ഇത് രാഷ്ട്രീയ പകപോക്കലാണെന്ന വാദം ശക്തമായിട്ടുണ്ട്.