ന്യൂഡല്‍ഹി: കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ 60 കാരനായ സത്യദേവ് മാഞ്ചി സൈക്കിള്‍ ചവിട്ടിയത് 11 ദിവസം. ഡല്‍ഹി ഹരിയാന അതിര്‍ത്തിയായ തിക്രിയിലെ സമര വേദിയിലാണ് അദ്ദേഹം എത്തിച്ചേര്‍ന്നത്. ബിഹാറിലെ ജില്ലയായ സിവാനില്‍ നിന്നുമാണ് അദ്ദേഹം കര്‍ഷക സമര വേദിയിലേക്ക് പുറപ്പെട്ടത്. കേന്ദ്രസര്‍ക്കാറിന്‍റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച തിക്രി നിയമം കേന്ദ്രം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. കേന്ദ്രത്തിന്‍റെ കര്‍ഷക വിരുദ്ധ സമരങ്ങള്‍ക്കെതിരെ ഇത്തരത്തില്‍ ഒറ്റയായും കൂട്ടമായും നിരവധി കര്‍ഷകരാണ് രാജ്യ സിരാകേന്ദ്രത്തിന്‍റെ അതിര്‍ത്തിയിലേക്ക് എത്തുന്നത്.
20 ദിവസം പിന്നിട്ട സമരത്തിലെ എല്ലാആവശ്യങ്ങളും അംഗീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടിട്ടുണ്ടെങ്കിലും നിലപാടില്‍ നിന്നും സര്‍ക്കാറും കര്‍ഷകരും വിട്ടുവീഴ്ചക്ക് തയ്യാറാകുന്നില്ല എന്നതാണ് പ്രധാന വിഷയം. ദിവസങ്ങള്‍ കഴിയുന്നതോടെ കൂടുതല്‍ കര്‍ഷകരാണ് അതിര്‍ത്തിയിലേക്ക് എത്തുന്നത്. സമരത്തില്‍ പങ്കെടുക്കുന്നവര്‍ മരിക്കുന്നതും പ്രതിഷേധത്തിന്‍റെ കാഠിന്യം വര്‍ദ്ധിപ്പിക്കുന്നുണ്ട്. മാഞ്ചിയെ പോലെ 60 വയസിസ് മുകളില്‍ പ്രായമുള്ള നിരവധി കര്‍ഷകരാണ് സമരവേദിയിലേക്ക് എത്തുന്നതെന്നതും വരും ദിവസങ്ങളില്‍ സമരം ശക്തമാകുന്നതിന്‍റെ സൂചനയാണ്.