ജയ്പൂർ: എൻഡിഎ സർക്കാരിനെതിരെ ആഞ്ഞടിച്ച് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത്. രാജസ്ഥാനിലെ ദവുസ ജില്ലയിലെ കിസാൻ മഹാപഞ്ചായത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജസ്ഥാൻ പോരാളികളുടെ നാടാണെന്നും കാർഷിക നിയമങ്ങൾ കർഷകർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ അപകടകരമാണെന്നും ടിക്കായത്ത് കൂട്ടിച്ചേർത്തു. ക്ഷേത്രങ്ങളിലും പള്ളികളിലും ആളുകളെ കുടുക്കി ബിജെപി അധികാരത്തിൽ വന്നെങ്കിലും ഇപ്പോൾ ജനങ്ങൾക്ക് ബിജെപിയുടെ തന്ത്രങ്ങൾ മനസ്സിലായിട്ടുണ്ട്. ചെങ്കോട്ടയും റെയിൽവേയും ഉൾപ്പെടെ വൻകിട പൊതുമേഖലാ സ്ഥാപനങ്ങളിൽ ഭൂരിഭാഗവും സർക്കാർ വിറ്റുവെന്നും ഇപ്പോൾ ജയിലും വിൽക്കാൻ ഒരുങ്ങുകയാണെന്നും ടിക്കായത്ത് പറഞ്ഞു.