ETV Bharat / bharat

നാല് വർഷം: കാട്ടാന കൊന്നത് 2657 പേരെ, കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 293 പേരെന്നും മന്ത്രി രാജ്യസഭയില്‍ - ആന ആക്രമണം മരണ നിരക്ക്

മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ലഘൂകരിക്കുന്നതിനായി 2023 മാർച്ചിൽ പരിസ്ഥിതി മന്ത്രാലയം നിർദ്ദിഷ്‌ട മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയതായും മന്ത്രി അശ്വിനി കുമാർ ചൗബെ പറഞ്ഞു.

tiger attacks  elephant attacks death in India  tiger attacks death in India  people killed in tiger attacks  people killed in elephant attacks  people killed by elephant  people killed by tiger  ആന ആക്രമണം  കടുവ ആക്രമണം  ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു  കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു  ആന ആക്രമണം മരണം  കടുവ ആക്രമണം മരണം  how many people died in elephant attacks in india  how many people died in tiger attacks in india  elephant attacks in last tree years  tigerattacks in last tree years  ആന ആക്രമണം മരണ നിരക്ക്
tiger-attacks-death-in-india
author img

By ETV Bharat Kerala Team

Published : Dec 8, 2023, 11:46 AM IST

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ നാല് വർഷത്തിനിടെ കടുവയുടെ ആക്രമണത്തിൽ 293 പേർ കൊല്ലപ്പെട്ടതായും അതേ കാലയളവിൽ ആനയുടെ ആക്രമണം മൂലം 2657 മരണങ്ങൾ രേഖപ്പെടുത്തിയതായും രാജ്യസഭയെ അറിയിച്ച് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാന സഹമന്ത്രി അശ്വിനി കുമാർ ചൗബെ. കടുവ ആക്രമണത്തിൽ 2018ൽ 31 പേരും 2019ൽ 49 പേരും 2020ൽ 51 പേരും 2021ൽ 59 പേരും 2022ൽ 103 പേരും ഇന്ത്യയിൽ മരിച്ചതായി മന്ത്രി രേഖാമൂലം അറിയിച്ചു.

കടുവയുടെ ആക്രമണത്തിൽ ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്‌തത് മഹാരാഷ്ട്രയിലാണ്. കഴിഞ്ഞ നാല് വർഷത്തെ സംസ്ഥാനാടിസ്ഥാനത്തിലുള്ള കണക്കുകൾ മന്ത്രി പങ്കുവെച്ചു.

also read : VIDEO| കാട്ടാനയുടെ മുൻപിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ട് ബൈക്ക് യാത്രികർ

ആവാസവ്യവസ്ഥയുടെ തകർച്ചയും, പ്രകൃതിദത്തമായ ഇരകളുടെ ശോഷണവും, സുസ്ഥിരമായ സംരക്ഷണ ശ്രമങ്ങളും മൂലം വന്യമൃഗങ്ങളുടെ ജനസംഖ്യ വർദ്ധനവും, വിള രീതികൾ മാറൽ എന്നിവ ഉൾപ്പെടുന്ന നിരവധി കാരണങ്ങളാൽ രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും വന്യമൃഗങ്ങളുടെ ആക്രമണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് മന്ത്രി രാജ്യസഭയില്‍ പറഞ്ഞത്.

also read :മൂന്നാറില്‍ വീണ്ടും പടയപ്പ; കാട്ടിലേക്ക് തുരത്തിയെങ്കിലും ഭീതി മാറാതെ ജനവാസമേഖല

മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ലഘൂകരിക്കുന്നതിനായി 2023 മാർച്ചിൽ പരിസ്ഥിതി മന്ത്രാലയം നിർദ്ദിഷ്‌ട മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയതായും മന്ത്രി പറഞ്ഞു. മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന്‍റെ പശ്ചാത്തലത്തിൽ തൊഴിൽപരമായ ആരോഗ്യവും സുരക്ഷയും, മനുഷ്യ-വന്യജീവി സംഘട്ടനവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കൽ, ആരോഗ്യ അത്യാഹിതങ്ങൾ ഉണ്ടാകാനിടയുള്ള ആരോഗ്യ അപകടസാധ്യതകൾ പരിഹരിക്കൽ തുടങ്ങിയ പ്രശ്‌നങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ മന്ത്രി പ്രഖ്യാപിച്ചു. വന്യജീവി ആവാസവ്യവസ്ഥയുടെ വികസനം, പ്രോജക്‌ട് ടൈഗർ, പ്രോജക്റ്റ് എലിഫന്‍റ് -- വന്യജീവികളുടെയും രാജ്യത്തിലെ അവയുടെ ആവാസ വ്യവസ്ഥയുടെയും പരിപാലനത്തിനായി കേന്ദ്രാവിഷ്‌കൃത പദ്ധതികൾക്ക് കീഴിൽ സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലെ സർക്കാരുകൾക്ക് കേന്ദ്രം സാമ്പത്തിക സഹായം നൽകുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.