അയോധ്യ : യുപിയിലെ അയോധ്യയില്‍ ട്രക്ക് അപകടത്തില്‍ മൂന്ന് വിദ്യാര്‍ഥിനികള്‍ മരിച്ചു. ഒരു വിദ്യാര്‍ഥിനിക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ ഒമ്പത് മണിക്കായിരുന്നു അപകടം.
ലക്‌നൗ ഖൊരക്‌പൂര്‍ ഹൈവേയിലാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ട്രക്ക് ഡിവൈഡറില്‍ ഇടിച്ച് അതുവഴി സ്കൂളിലേക്ക് നടന്നുപോവുകയായിരുന്ന വിദ്യാര്‍ഥിനികളുടെ ദേഹത്തേക്ക് മറിയുകയായിരുന്നു. മൂന്ന് വിദ്യാര്‍ഥിനികളും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒരു വിദ്യാര്‍ഥിനിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ALSO READ: ഭാര്യയ്‌ക്കൊപ്പം വിനോദയാത്ര പോകാന്‍ ബൈക്ക് മോഷണം ; യുവാവ് പിടിയിൽ
അപകടത്തില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. മരിച്ച പെണ്‍കുട്ടികളുടെ കുടുംബത്തിന് രണ്ട് ലക്ഷവും പരിക്കേറ്റ പെണ്‍കുട്ടിയുടെ കുടുംബത്തിന് അമ്പതിനായിരവും യു.പി സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.