ETV Bharat / bharat

കിണറിൽ നിന്ന്‌ വിഷവാതകം ശ്വസിച്ച്‌ മൂന്ന്‌ പേർ മരിച്ചു

കിണറ്റിൽ നിന്ന്‌ കൃഷിയിടത്തിലേക്ക്‌ വെള്ളം പമ്പ്‌ ചെയ്യുന്നതിനായുള്ള മോട്ടർ ഘടിപ്പിക്കുന്നതിനായാണ്‌ ഇവർ കിണറ്റിലിറങ്ങിയത്‌.

latehar three death  poisonous gas in latehar  Three people of same family die  toxic gas in Jharkhand death  വിഷവാതകം  മൂന്ന്‌ പേർ മരിച്ചു  ജാർഖണ്ഡ്‌  കിണർ
കിണറ്റിൽ നിന്ന്‌ വിഷവാതകം ശ്വസിച്ച്‌ മൂന്ന്‌ പേർ മരിച്ചു
author img

By

Published : Mar 12, 2021, 6:52 AM IST

റാഞ്ചി: കിണറിൽ നിന്ന്‌ വിഷവാതകം ശ്വസിച്ച്‌ ഒരു കുടുംബത്തിലെ മൂന്ന്‌ പേർ മരിച്ചു. ജാർഖണ്ഡിലെ ലറ്റേഖർ ജില്ലയിൽ വ്യാഴാഴ്‌ച്ചയാണ്‌ സംഭവം. ആശിഷ്‌ ടോപ്പോ (15), പിതാവ്‌ സിമോൺ ടോപ്പോ (45), ബന്ധു അനുപ്‌ ടോപ്പോ (26) എന്നിവരാണ്‌ മരിച്ചത്‌. കിണറ്റിൽ നിന്ന്‌ കൃഷിയിടത്തിലേക്ക്‌ വെള്ളം പമ്പ്‌ ചെയ്യുന്നതിനായുള്ള മോട്ടർ ഘടിപ്പിക്കുന്നതിനായാണ്‌ ഇവർ കിണറ്റിലിറങ്ങിയത്‌.

ആദ്യം കിണറ്റിലേക്ക്‌ ഇറങ്ങിയത്‌ ആശിഷ്‌ ടോപ്പോ ആണ്‌. എന്നാൽ ഏറെ നേരത്തിന്‌ ശേഷവും ആശിഷിനെ കാണാതായതോടെ പിതാവ്‌ സിമോൺ ടോപ്പോ അന്വേഷിച്ചപ്പോളാണ്‌ അബോധാവസ്ഥയിൽ കിണറ്റിൽ കിടക്കുന്ന ആശിഷിനെ കണ്ടത്‌. തുടർന്ന്‌ സിമോൺ ടോപ്പോ കിണറ്റിലിറങ്ങുകയും അബോധാവസ്ഥയിലാകുകയും ചെയ്‌തത്‌. പിന്നാലെ ഇവരെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയ ബന്ധുവായ അനുപ്‌ ടോപ്പോയും അബോധാവസ്ഥയിലാകുകയായിരുന്നു. തുടർന്ന്‌ മൂവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കിണറ്റിൽ നിന്ന്‌ വിഷവാതകം ശ്വസിച്ചതാണ്‌ മരണ കാരണമെന്ന്‌ ആശുപത്രി അധികൃതർ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.