ETV Bharat / bharat

അമ്മയില്ല; വിശപ്പടക്കണം; സ്വന്തമായി ഇരതേടി കടുവ കുഞ്ഞുങ്ങള്‍ - karnataka news updates

അമ്മ കടുവ ചത്തതിനെ തുടര്‍ന്ന് സ്വന്തമായി ഇരതേടുന്ന കടുവ കുഞ്ഞുങ്ങളുടെ ദൃശ്യങ്ങള്‍

tiger cubs found hunting a deer in Nagarahole  Nagarahole news updates  ഇരതേടി കടുവ കുഞ്ഞുങ്ങള്‍  കടുവ കുഞ്ഞുങ്ങളുടെ ദൃശ്യങ്ങള്‍  ബെംഗളൂരു  നാഗര്‍ഹോള്‍ വനമേഖല  karnataka news updates  latest news in karanataka
അമ്മയില്ല; വിശപ്പടക്കണം; സ്വന്തമായി ഇരതേടി കടുവ കുഞ്ഞുങ്ങള്‍
author img

By

Published : Nov 17, 2022, 1:57 PM IST

ബെംഗളൂരു: മാനിനെ വേട്ടയാടി മൈസൂരുവിലെ നാഗര്‍ഹോള്‍ വനമേഖലയില്‍ കടുവ കുഞ്ഞുങ്ങള്‍. അമ്മ കടുവ ചത്തതിനെ തുടര്‍ന്ന് കുഞ്ഞുങ്ങളെ കണ്ടെത്താനായി വനം വകുപ്പ് സ്ഥാപിച്ച കാമറയിലാണ്‌ ഇവ ഇര തേടുന്നതിന്‍റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. നവംബര്‍ 12നാണ് നാഗര്‍ഹോള്‍ ഫോറസ്റ്റ് റെയ്‌ഞ്ചിന് കീഴിലുള്ള എച്ച്ഡി കോട്ടെ താലൂക്കില്‍ അമ്മ കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്.

സംഭവത്തെ തുടര്‍ന്ന് കുഞ്ഞുങ്ങളെ കണ്ടെത്താന്‍ വനം വകുപ്പ് തെരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്നാണ് വനത്തില്‍ ട്രാപ്പിങ് കാമറകള്‍ സ്ഥാപിച്ചത്. കാമറയില്‍ പതിഞ്ഞ രാത്രി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇവ മാനിനെ ഇരതേടുന്നതായി കണ്ടത്.

കടുവ കുഞ്ഞുങ്ങള്‍ ഇര തേടുന്നതിന്‍റെ ദൃശ്യങ്ങള്‍

അമ്മയില്ലാത്ത സാഹചര്യത്തില്‍ കുഞ്ഞുങ്ങള്‍ സ്വന്തമായി ഇര തേടുന്ന ദൃശ്യങ്ങള്‍ പ്രതീക്ഷയേകുന്നതാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.