റാഞ്ചി: മന്ത്രവാദം നടത്തിയെന്നാരോപിച്ച് ജാര്‍ഖണ്ഡില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ രണ്ട് പേര് ചേര്‍ന്ന് വെട്ടിക്കൊന്നു. 55കാരനായ ബന്ദന് ഒറാവന്‍, ഇയാളുടെ ഭാര്യ സൊമാരി ദേവി, 40 കാരിയായ മകന്റെ ഭാര്യ എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയതിന് ശേഷം പ്രതികള്‍ പൊലീസിന് മുന്നില്‍ കീഴടങ്ങി.
ശനിയാഴ്ച വൈകുന്നേരം പാടത്ത് നിന്ന് ജോലി കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം ഭക്ഷണം കഴിക്കുകയായിരുന്ന ബന്ദനെ വീട്ടില്‍ അതിക്രമിച്ച് കയറിയ ബിപത്ത് ഒറാവന്‍, ജുലു ഒറാവന്‍ എന്നിവര്‍ ചേര്‍ന്ന് കോടാലി കൊണ്ട് ആക്രമിക്കുകയായിരുന്നു. ഇതിനിടെ ഭാര്യയ്ക്കും മരുമകള്‍ക്കും വെട്ടേറ്റു.
മരിച്ചയാളുടെ അനന്തരവന്മാരാണ് കൊലപാതകം നടത്തിയതെന്ന് സബ് ഡിവിഷണല്‍ പൊലീസ് ഓഫിസര്‍ മനീഷ് ചന്ദ്ര ലാല്‍ പറഞ്ഞു. കൊലപാതകത്തിന്റെ കാരണം പ്രതികള്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും ഇത്തരം സംഭവങ്ങള്‍ മുന്‍പും നടന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also read: മന്ത്രവാദം ചെയ്തെന്നാരോപിച്ച് 80കാരനെ ജീവനോടെ കുഴിച്ചുമൂടി