ETV Bharat / bharat

മൂന്ന് വ്യാജ ഡോക്‌ടർമാർ അറസ്റ്റിൽ ; രണ്ട് പേർക്ക് പ്ലസ്‌ടു യോഗ്യത മാത്രം

ഭരത് മസ്‌കെ (46), നീലം സീതാറാം പാസി (38), സൂരജ് രാംജി സരോജ് (23) എന്നിവരാണ് മുംബൈ ക്രൈംബ്രാഞ്ചിന്‍റെ പിടിയിലായത്.

three fake doctors arrested in mumbai  fake doctors arrested in mumbai  three fake doctors arrested  fake doctors arrested  മുംബൈയിൽ മൂന്ന് വ്യാജ ഡോക്‌ടർമാർ അറസ്റ്റിൽ  മുംബൈയിൽ വ്യാജ ഡോക്‌ടർമാർ അറസ്റ്റിൽ  വ്യാജ ഡോക്‌ടർമാർ അറസ്റ്റിൽ  മൂന്ന് വ്യാജ ഡോക്‌ടർമാർ അറസ്റ്റിൽ  വ്യാജ ഡോക്‌ടർ  വ്യാജ ഡോക്‌ടർ അറസ്റ്റിൽ  വ്യാജ ഡോക്‌ടർമാർ പിടിയിൽ  ഡോക്‌ടർ  doctor
മുംബൈയിൽ മൂന്ന് വ്യാജ ഡോക്‌ടർമാർ അറസ്റ്റിൽ
author img

By

Published : Sep 19, 2021, 10:57 PM IST

മുംബൈ : മെഡിക്കൽ യോഗ്യതയില്ലാതെ സേവനമനുഷ്‌ഠിച്ച മൂന്ന് വ്യാജ ഡോക്‌ടർമാർ മുംബൈയിൽ അറസ്റ്റിൽ. സ്‌ത്രീയുൾപ്പെടെ അറസ്റ്റിലായ സംഭവത്തിൽ രണ്ട് പേരുടെ വിദ്യാഭ്യാസ യോഗ്യത പ്ലസ്‌ടു മാത്രം. ഭരത് മസ്‌കെ (46), നീലം സീതാറാം പാസി (38), സൂരജ് രാംജി സരോജ് (23) എന്നിവരാണ് മുംബൈ ക്രൈംബ്രാഞ്ചിന്‍റെ പിടിയിലായത്.

ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നഗരത്തിലെ മൂന്ന് ക്ലിനിക്കുകളിൽ ശനിയാഴ്‌ച നടത്തിയ പരിശോധനയിലാണ് മൂവരും കുടുങ്ങിയത്. പ്രതികളിൽ ഭരത്, സൂരജ് എന്നിവർക്ക് പ്ലസ്‌ടു യോഗ്യത മാത്രമാണുള്ളത്. ഒരു ഡോക്‌ടറുടെ കീഴിൽ കംപൗണ്ടർമാരായി ജോലിചെയ്‌തിരുന്ന പരിജ്ഞാനം മാത്രമാണ് ഇരുവർക്കുമുള്ളത്.

ALSO READ: കോൺട്രാക്‌ടറെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം : ഒരാൾ കൂടി പിടിയിൽ

അതേസമയം നീലം രണ്ടാം വർഷ മെഡിക്കൽ വിദ്യാർഥിനിയാണെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ച വിവരം. ഇത് പരിശോധിച്ച് വരുന്നതായും ഉദ്യോഗസ്ഥർ അറിയിച്ചു. ഐപിസി, മഹാരാഷ്ട്ര മെഡിക്കൽ കൗൺസിൽ ആക്‌ട് എന്നിവ പ്രകാരമാണ് മൂവരെയും അറസ്റ്റ് ചെയ്‌തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.