ചെന്നൈ: തമിഴ്‌നാട്ടില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ മൂന്ന് ശുചീകരണ തൊഴിലാളികള്‍ മരിച്ചു. കാഞ്ചീപുരത്താണ് സംഭവം. കാട്രംപാക്കത്തെ ഒരു കാറ്ററിങ് കമ്പനിയിലാണ് അപകടമുണ്ടായത്. മുരുകൻ (41), ഭാഗ്യരാജ് (40), അറുമുഖം (45) എന്നിവരാണ് മരിച്ചത്. വേണ്ടത്ര സുരക്ഷാ ഉപകരണങ്ങളില്ലാതെയാണ് ഇവര്‍ ശുചീകരണം നടത്തിയത്. ഇതാണ് അപകടത്തിന് കാരണമായത്.
ഏറെ സമയം കഴിഞ്ഞിട്ടും ഇവരെ കാണാത്തതിനാല്‍ സ്ഥാപനത്തിലെ ജീവനക്കാര്‍ പൊലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസ് എത്തിയതിന് ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. പോസ്‌റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.