ജയ്പൂര്‍: രാജസ്ഥാനിലെ ദുൻഗർപൂർ ജില്ലയില്‍ കഴിഞ്ഞ ദിവസമുണ്ടായ ഇടിമിന്നലേറ്റ് മൂന്ന് കുട്ടികളുള്‍പ്പടെ നാല്പേര് മരിച്ചു. മൂന്ന് ഗ്രാമങ്ങളിലുള്ളവരാണ് മരിച്ചത്. കന്നുകാലികളും ഇടിമിന്നലേറ്റ് മരിച്ചു. ആടുകളെ മേക്കാന്‍ പോയപ്പോഴാണ് രണ്ട് കുട്ടികള്‍ക്ക് ഇടിമിന്നലേറ്റതെന്ന് പൊലീസ് അറിയിച്ചു. ബാബ കി ബാർ ഗ്രാമത്തിൽ വീടിന് പുറത്ത് കളിക്കുന്നതിനിടെയാണ് 13 വയസുകാരി മരിച്ചത്.
Read Also…… ബിഹാറില്‍ ഇടിമിന്നലേറ്റ് 15 മരണം
ഭാസോർ ഗ്രാമത്തിലെ ജിതേന്ദ്ര പാണ്ഡ്യ എന്നയാളും ഇടിമിന്നലേറ്റ് മരിച്ചു. മിന്നലാക്രമണത്തെത്തുടർന്ന് പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് ആടുകൾക്കും ഒരു കാളക്കും ഇടിമിന്നലില്‍ പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്.