ETV Bharat / bharat

'റിലയൻസ് ഫൗണ്ടേഷൻ ആശുപത്രി തകര്‍ക്കും, അംബാനി കുടുംബത്തെ വധിക്കും'; ഭീഷണി മുഴക്കി അജ്ഞാതന്‍

മുംബൈയിലെ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രി തകര്‍ക്കുമെന്നാണ് ഭീഷണി. അംബാനി കുടുംബത്തിലെ ചില അംഗങ്ങള്‍ക്കെതിരെയും ഭീഷണി ഉണ്ട്. അജ്ഞാതനെതിരെ ഡി ബി മാർഗ് പൊലീസ് സ്‌റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്

Threatens call to Ambani Family  Reliance Hospital  sir HN Reliance Foundation Hospital  റിലയൻസ് ഫൗണ്ടേഷൻ ആശുപത്രി  റിലയൻസ്  Reliance  അംബാനി  ആന്‍റീലിയ  Ambani Family  Mukesh Ambani
റിലയൻസ് ഫൗണ്ടേഷൻ ആശുപത്രി തകര്‍ക്കും, അംബാനി കുടുംബത്തെ വധിക്കും; ഭീഷണി മുഴക്കി അജ്ഞാതന്‍
author img

By

Published : Oct 5, 2022, 4:07 PM IST

മുംബൈ: സർ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രി തകര്‍ക്കുമെന്ന് ഭീഷണിപെടുത്തി അജ്ഞാത ഫോണ്‍ കോള്‍. അംബാനി കുടുംബത്തിലെ ചില അംഗങ്ങള്‍ക്ക് നേരെയും അജ്ഞാതന്‍ ഭീഷണി മുഴക്കി. ഇന്ന് (ഒക്‌ടോബര്‍ 5) ഉച്ചയ്‌ക്ക് 12.57 നായിരുന്നു സംഭവം.

  • A call was received on the landline number of Sir HN Reliance Foundation Hospital at 12.57pm today from an unknown number in which the caller threatened to blow up the Hospital and issued threats in name of some members of the Ambani family: Mumbai Police pic.twitter.com/6LwL14l27A

    — ANI (@ANI) October 5, 2022 " class="align-text-top noRightClick twitterSection" data=" ">

തെക്കന്‍ മുംബൈയിലെ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിലെ ലാന്‍ഡ് ലൈന്‍ നമ്പറില്‍ വിളിച്ചാണ് ഭീഷണിപെടുത്തിയത്. അജ്ഞാതനെതിരെ ഡി ബി മാർഗ് പൊലീസ് സ്‌റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. ഈ വര്‍ഷം ഓഗസ്റ്റില്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയിലേക്ക് ഫോണ്‍ ചെയ്‌ത് അംബാനി കുടുംബത്തെ വധിക്കുമെന്ന് ഭീഷണിപെടുത്തിയ സംഭവത്തില്‍ ഒരു ജ്വല്ലറി ഉടമയെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.

2021 ഫെബ്രുവരിയില്‍ അംബാനിയുടെ ദക്ഷിണ മുംബൈയിലെ വസതിയായ ആന്‍റീലിയക്ക് സമീപം സ്‌ഫോടക വസ്‌തുക്കൾ നിറച്ച സ്‌പോർട്‌സ് യൂട്ടിലിറ്റി വെഹിക്കിൾ (എസ്‌യുവി) കണ്ടെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അന്നത്തെ പൊലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെ ഉൾപ്പെടെയുള്ളവരെ പിന്നീട് അറസ്റ്റ് ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.