മുംബൈ: 1993ലെ മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമനെ അനുസ്‌മരിക്കണമെന്ന് കബറിട ട്രസ്‌റ്റിലെ അംഗത്തിന് ഭീഷണി. അധോലോക നായകനും യാക്കൂബ് മേമന്‍റെ സഹോദരനുമായ ടൈഗർ മേമനാണ് ട്രസ്‌റ്റിയെ ഭീഷണിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം യാക്കൂബ് മേമന്‍റെ കബറിടത്തിൽ വൈദ്യുത ദീപാലങ്കാരവും മാർബിൾ നിർമാണവും നടത്തിയതിൽ വലിയ വിവാദങ്ങൾ ഉയർന്നിരുന്നു.
ALSO READ:യാക്കൂബ് മേമന്‍റെ കബറിടം അലങ്കരിച്ചത് വിവാദമായി, അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍
വിഷയത്തെ കുറിച്ച് അന്വേഷിക്കാന്‍ മഹാരാഷ്‌ട്ര സര്‍ക്കാര്‍ ഉത്തരവിടുകയും ചെയ്‌തു. ഇതിന് പിന്നാലെയാണ് അനുസ്‌മരണം വേണമെന്ന ഭീഷണി. ട്രസ്റ്റുമായി ബന്ധമുള്ള ന്വാംഗി എന്ന വ്യക്തിയാണ് ഭീഷണി നേരിട്ടതായി അറിയിച്ചത്.