ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരെ വീണ്ടും രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. തൊഴിലില്ലായ്‌മ, വിലക്കയറ്റം, ദാരിദ്ര്യം, സർക്കാരിന് വേണ്ടപ്പെട്ടരുടെ വരുമാനം എന്നിവയാണ് കേന്ദ്രസർക്കാരിന് രാജ്യത്ത് വർധിപ്പിക്കാൻ സാധിച്ചതെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. രാജ്യത്തിന്‍റെ സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ചുള്ള വിവരങ്ങളും രാഹുൽ ട്വിറ്ററിലൂടെ പങ്കുവച്ചു.
-
इस सरकार ने क्या बढ़ाया?
— Rahul Gandhi (@RahulGandhi) March 20, 2021 " class="align-text-top noRightClick twitterSection" data="
बेरोज़गारी, महँगाई, ग़रीबी
और सिर्फ़ मित्रों की कमाई। pic.twitter.com/OyuG0hlvUM
">इस सरकार ने क्या बढ़ाया?
— Rahul Gandhi (@RahulGandhi) March 20, 2021
बेरोज़गारी, महँगाई, ग़रीबी
और सिर्फ़ मित्रों की कमाई। pic.twitter.com/OyuG0hlvUMइस सरकार ने क्या बढ़ाया?
— Rahul Gandhi (@RahulGandhi) March 20, 2021
बेरोज़गारी, महँगाई, ग़रीबी
और सिर्फ़ मित्रों की कमाई। pic.twitter.com/OyuG0hlvUM
രാജ്യത്തെ കൊവിഡ് വ്യാപനത്തിന് മുമ്പ് 9.9 കോടി ജനങ്ങൾ മധ്യവർഗ വരുമാനമുള്ള വിഭാഗത്തിലായിരുന്നു. എന്നാൽ ഇപ്പോൾ ഇത് 6.6 കോടിയായി കുറഞ്ഞു. 2011നും 2019നും ഇടയിൽ 5.7 കോടി ആളുകൾ താഴ്ന്ന വിഭാഗത്തിൽ നിന്നും മധ്യവർഗ വിഭാഗത്തിലേക്ക് മാറി. പ്രതിദിനം 150 രൂപ അല്ലെങ്കിൽ അതിൽ താഴെ സമ്പാദിച്ച ആളുകളുടെ എണ്ണം 7.5 കോടി വരെയെത്തിയതായുള്ള വിവരങ്ങളാണ് രാഹുൽ പങ്കുവെച്ചത്.