ETV Bharat / bharat

ജോലിവാഗ്‌ദാനം നല്‍കി കബളിപ്പിച്ചു, അനധികൃതമായി മ്യാന്‍മറിലേക്ക് കടത്തിയ 13പേര്‍ ചെന്നൈയില്‍ തിരിച്ചെത്തിയതായി മന്ത്രി - ഏറ്റവും പുതിയ ദേശീയ വാര്‍ത്ത

ജോലിവാഗ്‌ദാനം ചെയ്‌ത് കമ്പളിപ്പിച്ച് തായ്‌ലാന്‍റില്‍ നിന്ന് മ്യാന്‍മാറിലേയ്‌ക്ക് കടത്തിയ 13പേര്‍ ചെന്നൈയില്‍ തിരിച്ചെത്തിയതായി തമിഴ്‌നാട് മന്ത്രി ജിഞ്ചി കെ എസ് മസ്‌താന്‍ അറിയിച്ചു

13 people duped in Thailand  Tamil Nadu job aspirants duped in Thailand  Tamil job aspirants trafficked to Myanmar  Tamil Nadu latest news  pretext of jobs  latest national news  latest news today  ജോലിവാഗ്‌ദാനം നല്‍കി  അനധികൃതമായി മ്യാന്‍മാറിലേയ്‌ക്ക് കടത്തി  മ്യാന്‍മാറിലേയ്‌ക്ക് കടത്തിയ 13പേര്‍ തിരികെയെത്തി  തമിഴ്‌നാട് മന്ത്രി ജിഞ്ചി കെ എസ് മസ്‌താന്‍  ചെന്നൈയില്‍ തിരിച്ചെത്തി  എംകെ സ്‌റ്റാലിന്‍  അന്‍പതോളം പേര്‍ ഇനിയും മ്യാന്‍മാറില്‍  വിഐപികളുമായി വ്യാജ ഐഡിയിലൂടെ സംസാരിക്കുക  തമിഴ്‌നാട് ഏറ്റവും പുതിയ വാര്‍ത്ത  ഏറ്റവും പുതിയ ദേശീയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
ജോലിവാഗ്‌ദാനം നല്‍കി അനധികൃതമായി മ്യാന്‍മാറിലേയ്‌ക്ക് കടത്തിയ 13പേര്‍ തിരികെയെത്തിയെന്ന് തമിഴ്‌നാട് മന്ത്രി ജിഞ്ചി കെ എസ് മസ്‌താന്‍
author img

By

Published : Oct 5, 2022, 1:12 PM IST

ചെന്നൈ: ജോലിവാഗ്‌ദാനം ചെയ്‌ത് കബളിപ്പിച്ച് തായ്‌ലാന്‍റില്‍ നിന്ന് മ്യാന്‍മാറിലേയ്‌ക്ക് കടത്തിയ 13പേര്‍ ചെന്നൈയില്‍ തിരിച്ചെത്തിയതായി തമിഴ്‌നാട് മന്ത്രി ജിഞ്ചി കെ എസ് മസ്‌താന്‍. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഏജന്‍റുമാര്‍ വഴിയാണ് ആളുകളെ മ്യാന്‍മാറിലേയ്‌ക്ക് കടത്തിയത്. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്‍ അവരെ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയെന്ന് ചെന്നൈയില്‍ തിരിച്ചെത്തിയവരെ സ്വീകരിച്ചതിന് ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

തമിഴ്‌നാട്ടില്‍ നിന്നുമുള്ള അന്‍പതോളം പേര്‍ ഇനിയും മ്യാന്‍മറില്‍ കുടുങ്ങികിടക്കുന്നുണ്ടെന്നും അവരെ രക്ഷിക്കാനുള്ള യാതൊരു ശ്രമങ്ങളും സര്‍ക്കാര്‍ പാഴാക്കില്ലെന്നും മന്ത്രി മസ്‌താന്‍ വ്യക്തമാക്കി. ദുബായില്‍ ജോലിക്ക് ശ്രമിച്ചപ്പോള്‍ ഏജന്‍റ് തായ്‌ലാന്‍റില്‍ ജോലി ഉണ്ടെന്ന് അറിയിച്ചുവെന്നും തായ്‌ലാന്‍റില്‍ എത്തിയപ്പോഴാണ് അവിടെ ജോലി ഇല്ല എന്ന് തിരിച്ചറിഞ്ഞതെന്നും ഇരയായവരില്‍ ഒരാള്‍ പറഞ്ഞു.

'തുടര്‍ന്ന് തായ്‌ലാന്‍റില്‍ നിന്ന് 450 കിലോമീറ്റര്‍ അകലെ കാറില്‍ തങ്ങളെ എത്തിക്കുകയും ഒരു പുഴ അനധികൃതമായി കടക്കാന്‍ ആവശ്യപ്പെടുകയും ചെയ്‌തു. ഞങ്ങളുടെ ഫോണുകള്‍ അവര്‍ പിടിച്ചെടുത്തു. ഞങ്ങള്‍ മ്യാന്‍മാറിലാണെന്ന് വളരെ വൈകിയാണറിഞ്ഞത്'.

'ഞങ്ങള്‍ക്ക് വിസ ഇല്ലാത്തത് നിയമവിരുദ്ധമായിരുന്നു. വിഐപികളുമായി വ്യാജ ഐഡിയിലൂടെ സംസാരിക്കുക എന്നതാണ് ഞങ്ങള്‍ക്കനുവദിച്ച ജോലി. പ്രാദേശിക സേനയാണ് ഞങ്ങളെ രക്ഷിച്ചത്'.

'15 മുതല്‍ 16 മണിക്കൂര്‍ വരെ ഞങ്ങള്‍ ജോലി ചെയ്യുന്നത് കൂടാതെ മാനസികമായും അവര്‍ ഞങ്ങളെ പീഡിപ്പിച്ചു. നിരവധിയാളുകളാണ് ഏജന്‍റുമാര്‍ വഴി ഇവിടേക്ക് എത്തുന്നതെന്ന്' ഇരയായവരില്‍ ഒരാള്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.