ETV Bharat / bharat

'കൊവിഡ് മൂന്നാം തരംഗം ജനുവരി അവസാനത്തോടെ മൂര്‍ദ്ധന്യാവസ്ഥയില്‍'; ജാഗ്രത തുടരണമെന്ന് മഹാരാഷ്‌ട്ര ആരോഗ്യമന്ത്രി - rajesh tope on covid

മഹാരാഷ്ട്രയിൽ കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി രംഗത്തെത്തിയത്.

കൊവിഡ് മൂന്നാം തരംഗം രാജേഷ് ടോപെ  മഹാരാഷ്‌ട്ര കൊവിഡ് വ്യാപനം  മഹാരാഷ്‌ട്ര ആരോഗ്യമന്ത്രി കൊവിഡ് ജാഗ്രത  maharashtra health minister on third wave  rajesh tope on covid  maharashtra covid surge
'കൊവിഡ് മൂന്നാം തരംഗം ജനുവരി അവസാനത്തോടെ മൂര്‍ദ്ധന്യാവസ്ഥയിലെത്തും'; ജാഗ്രത തുടരണമെന്ന് മഹാരാഷ്‌ട്ര ആരോഗ്യമന്ത്രി
author img

By

Published : Jan 10, 2022, 10:20 PM IST

ജല്‍ന(മഹാരാഷ്‌ട്ര): കൊവിഡിന്‍റെ മൂന്നാം തരംഗം ആരംഭിച്ചുവെന്നും ഈ മാസം അവസാനത്തോടെ മൂര്‍ദ്ധന്യാവസ്ഥയിലെത്തുമെന്നും മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപെ. മഹാരാഷ്ട്രയിൽ 33,470 പുതിയ കൊവിഡ് കേസുകളും എട്ട് മരണങ്ങളും റിപ്പോർട്ട് ചെയ്‌തതിന് പിന്നാലെയാണ് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി രംഗത്തെത്തിയത്. 14 ദിവസത്തെ ക്വാറന്‍റൈന്‍ കാലാവധി ഏഴ് ദിവസമാക്കി കുറച്ചതായും മന്ത്രി അറിയിച്ചു.

'കൊവിഡ് മൂന്നാം തരംഗം ആരംഭിച്ചു. ജനുവരി അവസാനത്തോടെ മൂര്‍ദ്ധന്യാവസ്ഥയിലെത്തുമെന്നാണ് കരുതുന്നത്,' ടോപ്പെ പറഞ്ഞു. മഹാരാഷ്ട്രയിൽ കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനവുണ്ടായിട്ടും പല രാഷ്ട്രീയ നേതാക്കളും കൊവിഡ് മാനദണ്ഡം പാലിക്കാത്തതിൽ ആരോഗ്യമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. യോഗങ്ങളും പരിപാടികളും സംഘടിപ്പിക്കരുതെന്നും ടോപ്പെ രാഷ്ട്രീയ പാർട്ടികളോട് അഭ്യർത്ഥിച്ചു.

കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തില്‍, സ്‌കൂളുകള്‍ അടച്ചുപൂട്ടേണ്ടത് ആവശ്യമാണെന്നും ജനങ്ങള്‍ കൊവിഡ് മാനദണ്ഡം കര്‍ശനമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുമായി സംസ്ഥാനത്തെ കൊവിഡ് സാഹചര്യത്തെ കുറിച്ച് സംസാരിച്ചുവെന്നും ടോപ്പെ വ്യക്തമാക്കി.

കൊവിഡിനെതിരെയുള്ള തയ്യാറെടുപ്പിനും പ്രതിരോധത്തിനുമായി അടിയന്തര കൊവിഡ് റെസ്‌പോണ്‍സ് പദ്ധതികൾ പ്രകാരമുള്ള ഫണ്ട് വിനിയോഗത്തെ കുറിച്ചും കേന്ദ്രമന്ത്രിയുമായി ചർച്ച ചെയ്‌തുവെന്നും മന്ത്രി അറിയിച്ചു. പ്രവർത്തനരഹിതമായ ഓക്‌സിജൻ പ്ലാന്‍റുകളുടെ അറ്റകുറ്റപ്പണികൾ, ബൂസ്റ്റർ ഡോസ് വിതരണം വേഗത്തിലാക്കൽ, 15-18 വയസിനിടയിലുള്ള കുട്ടികൾക്കുള്ള വാക്‌സിനേഷൻ എന്നിവയും യോഗത്തില്‍ ചർച്ച ചെയ്‌തുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Also read: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന് കൊവിഡ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.