ETV Bharat / bharat

മകള്‍ മാല്‍തി മേരിയ്‌ക്കൊപ്പം ക്ഷേത്ര ദര്‍ശനം നടത്തി പ്രിയങ്ക ചോപ്ര; ചിത്രം പങ്കുവച്ചതില്‍ വിമര്‍ശനം - മാല്‍തി മേരി

സിദ്ധിവിനായക ക്ഷേത്രത്തിൽ ഗണപതിയുടെ അനുഗ്രഹം തേടി പ്രിയങ്ക ചോപ്ര. തന്‍റെ മകൾ മാല്‍തി മേരിയെയും പ്രിയങ്ക ഒപ്പം കൂട്ടിയിരുന്നു.

Priyanka Chopra visits Siddhivinayak with daughter  Priyanka Chopra visits Siddhivinayak  Priyanka Chopra latest news  Priyanka Chopra latest updates  Priyanka Chopra siddhivinayak with malti marie  Priyanka Chopra trolled for siddhivinayak visit  മകള്‍ക്കൊപ്പം സിദ്ധിവിനായക് ക്ഷേത്ര ദര്‍ശനം  സിദ്ധിവിനായക് ക്ഷേത്ര ദര്‍ശനം നടത്തി പ്രിയങ്ക  ക്ഷേത്ര ദര്‍ശനം നടത്തി പ്രിയങ്ക ചോപ്ര  പ്രിയങ്ക ചോപ്ര  ഗണപതിയുടെ അനുഗ്രഹം തേടി പ്രിയങ്ക ചോപ്ര  മകൾ മാല്‍തി മേരിയെയും പ്രിയങ്ക ഒപ്പം കൂട്ടി  മാല്‍തി മേരി  പ്രിയങ്ക ചോപ്ര   Suggested Mapping : sitara
മകള്‍ക്കൊപ്പം സിദ്ധിവിനായക് ക്ഷേത്ര ദര്‍ശനം നടത്തി പ്രിയങ്ക ചോപ്ര
author img

By

Published : Apr 7, 2023, 1:05 PM IST

Updated : Apr 10, 2023, 6:10 AM IST

ഹൈദരാബാദ്: ഗണപതിയുടെ അനുഗ്രഹം തേടി ബോളിവുഡ് താരം പ്രിയങ്ക ചോപ്ര സിദ്ധിവിനായക ക്ഷേത്രത്തില്‍. മകള്‍ മാല്‍തി മേരിക്കൊപ്പമാണ് പ്രിയങ്ക സിദ്ധിവിനായക ക്ഷേത്രം സന്ദര്‍ശിച്ചത്. തന്‍റെ റിലീസിനൊരുങ്ങുന്ന ഹോളിവുഡ് സീരീസായ 'സിറ്റാഡലി'ന്‍റെ പ്രൊമോഷന്‍ തിരക്കിലാണിപ്പോള്‍ പ്രിയങ്ക ചോപ്ര.

തന്‍റെ തിരക്കുകള്‍ മാറ്റിവച്ച് മകള്‍ക്കൊപ്പം പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്തിയിരിക്കുകയാണ് താരം. മാല്‍തിയുടെ ഇന്ത്യയിലേയ്‌ക്കുള്ള ആദ്യ യാത്രയില്‍ തന്നെ അവളെ പ്രശസ്‌തമായ ക്ഷേത്രത്തിലേയ്‌ക്ക് കൂട്ടിക്കൊണ്ട് പോയിരിക്കുകയാണ് പ്രിയങ്ക.

സിദ്ധിവിനായക ക്ഷേത്ര സന്ദർശനം പ്രിയങ്ക തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജില്‍ പങ്കുവച്ചിട്ടുണ്ട്. ഗണപതി ക്ഷേത്രം സന്ദർശിച്ചതിന്‍റെ മൂന്ന് ചിത്രങ്ങളാണ് പ്രിയങ്ക ഇൻസ്‌റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ഗണപതി ഭഗവാന്‍റെ അനുഗ്രഹത്തോടെ മകള്‍ മാല്‍തിയുടെ ആദ്യ ഇന്ത്യ സന്ദർശനം അവസാനിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് കുറിച്ചു കൊണ്ടാണ് പ്രിയങ്ക ചോപ്ര ചിത്രങ്ങൾ പങ്കുവച്ചത്.

ഇതിന് പിന്നാലെ ചുവന്ന ഹാര്‍ട്ട് ഇമോജികളുമായി നിരവധി സഹതാരങ്ങളും ആരാധരകരും കമന്‍റ ബോക്‌സ് നിറച്ചു. പ്രിയങ്കയുടെയും മാല്‍തിയുടെയും സിദ്ധിവിനായക ക്ഷേത്ര സന്ദർശനത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി. രണ്ട് ദശലക്ഷത്തിലധികം പേരാണ് പ്രിയങ്കയുടെ പോസ്‌റ്റ് ലൈക്ക് ചെയ്‌തിരിക്കുന്നത്.

അതേസമയം ഒരു കൂട്ടം സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ക്ഷേത്ര അധികാരികള്‍ക്കെതിരെ രംഗത്തെത്തി. അമ്മയും മകളും ഒന്നിച്ച് സിദ്ധിവിനായക ക്ഷേത്ര സന്ദര്‍ശനം നടത്തിയത് സോഷ്യല്‍ മീഡിയയില്‍ ഭിന്നത സൃഷ്‌ടിച്ചു. തന്‍റെ മകൾക്ക് ഇന്ത്യൻ സംസ്‌കാരം പരിചയപ്പെടുത്തിയതിന് ഒരു വിഭാഗം ഉപയോക്താക്കൾ പ്രിയങ്കയെ അഭിനന്ദിച്ചപ്പോള്‍ ഒരു കൂട്ടര്‍ അസ്വസ്‌തരായി.

അതേസമയം ശ്രേഷ്‌ഠരെയും സാധാരണക്കാരെയും ഒരുപോലെ പരിഗണിക്കണമെന്ന് പറഞ്ഞ് കൊണ്ട് അധികാരികളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ആഗ്രഹിച്ചവരായിരുന്നു ചിലര്‍. 'അവര്‍ ഞങ്ങളെ ചിത്രം എടുക്കാന്‍ അനുവിദിച്ചില്ല. എന്നാല്‍ അവര്‍ എങ്ങനെയാണ് പോസ്‌റ്റിന് ആസ്‌പദമായ ചിത്രം എടുത്തത്', ഒരു ഉപയോക്താവ് ചോദിച്ചു. 'ഗണപതി ബപ്പയുടെ അനുഗ്രഹം നിങ്ങൾക്കെല്ലാവർക്കും ഉണ്ടായിരിക്കട്ടെ. എന്നാൽ സാധാരണക്കാരും സമാധാനപരമായ ഒരു ദർശനം അർഹിക്കുന്നു', മറ്റൊരാള്‍ കുറിച്ചു. അതേസമയം, പ്രിയങ്കയെ ന്യായീകരിച്ച് ഒരു ഉപയോക്താവ് എഴുതി. 'പ്രിയങ്കയെ ടാര്‍ഗറ്റ് ചെയ്യുന്നത് ഇതാദ്യമായല്ല'.

അടുത്തിടെയാണ് പ്രിയങ്ക ചോപ്രയും നിക്കും നിത മുകേഷ് അംബാനിയുടെ കള്‍ച്ചറല്‍ സെന്‍ററിന്‍റെ (എന്‍എംഎസിസി) ഉദ്‌ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെത്തിയത്. മകള്‍ മാല്‍തി മേരി ചോപ്ര ജൊനാസും ഇവർക്കൊപ്പമുണ്ടായിരുന്നു. കുഞ്ഞ് ജനിച്ച ശേഷം ഇതാദ്യമായാണ് പ്രിയങ്കയും നിക്കും ഇന്ത്യയിലെത്തുന്നത്. വളരെ ആകര്‍ഷണീയമായ വസ്‌ത്രം ധരിച്ചെത്തിയ പ്രിയങ്ക ചോപ്ര ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചു.

സുതാര്യമായ, ഡീപ് നെക്ക് സില്‍വര്‍ ഗൗണായിരുന്നു പ്രിയങ്ക ധരിച്ചിരുന്നത്. ഗംഭീര ലുക്കിലെത്തിയ പ്രിയങ്കയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 2018ലായിരുന്നു ഇരുരവും വിവാഹിതരായത്. ജനുവരി 2022ല്‍ ഇരുവര്‍ക്കും മകള്‍ മാല്‍തി മേരി ചോപ്ര ജനിച്ചു. സറോഗസിയിലൂടെയായിരുന്നു പ്രിയങ്കയും നിക്കും മാല്‍തിയെ വരവേറ്റത്.

Also Read: അംബാനിയുടെ പരിപാടിയിൽ മിന്നിത്തിളങ്ങി പ്രിയങ്ക ചോപ്ര; വീഡിയോ വൈറല്‍

Last Updated : Apr 10, 2023, 6:10 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.