ETV Bharat / bharat

സീബ്രയാണോ? അതോ മാനോ? ആകെ കണ്‍ഫ്യൂഷൻ...! സീബ്ര ഡ്യൂക്കറിനെ കുറിച്ചറിയാം

ശരീരത്തിൽ സീബ്രയുടെ പോലെയുള്ള വരകൾ. കാണാൻ മാനിനെപ്പോലെ..കുഞ്ഞിക്കൊമ്പുകൾ.. ചെറിയ ശരീരം. കാണുന്നവർ ഇതെന്ത് ജീവി എന്നുപറഞ്ഞ് മൂക്കത്ത് വിരൽ വച്ചേക്കാം. ഇതാണ് സീബ്ര ഡ്യൂക്കർ

Zebra Duker specialities  Zebra Duker  deer  zebra  സീബ്ര  സീബ്ര ഡ്യൂക്കർ  മാൻ  മാൻ വർഗ്ഗത്തിൽപ്പെട്ടവ  ലൈബീരിയ  ഐവറി കോസ്റ്റ്  സിയറ ലിയോൺ  ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഗിനിയ
പേരിൽ സീബ്രയുണ്ടെന്ന് കരുതി സീബ്രയാകുമോ? കറുത്ത വരകൾ സീബ്രയ്‌ക്ക് മാത്രം അവകാശപ്പെട്ടതല്ലെന്ന് മാൻ പറയാൻ പറഞ്ഞു...
author img

By

Published : Nov 23, 2022, 10:45 AM IST

രീരത്തിലെ കറുത്ത വരകൾ കണ്ട് സീബ്രയാണെന്ന് പറയാൻ വരട്ടെ! ഇത് മാൻ ആണ്… വട്ടക്കണ്ണുകളും അഴകൊത്ത മുഖവും കുഞ്ഞൻ കൊമ്പുകളുമൊക്കെയായി ആളുകളെ ആശയക്കുഴപ്പത്തിലാക്കുന്ന ഈ ജീവിയുടെ പേര് സീബ്ര ഡ്യൂക്കർ എന്നാണ്.

സീബ്ര ഡ്യൂക്കർ, സീബ്രയാണെങ്കിലും സീബ്രയല്ല: ശരീരത്തിലെ വരകളും, പേരിലെ സാമ്യവും ഒഴിച്ചാൽ സീബ്രയുമായി ഈ ജീവിയ്‌ക്ക് യാതൊരു ബന്ധവും ഇല്ല. മാൻ വർഗത്തിൽപ്പെട്ട ഈ ജീവി കാണപ്പെടുന്നത് ലൈബീരിയ, ഐവറി കോസ്റ്റ്, സിയറ ലിയോൺ, ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഗിനിയ എന്നിവിടങ്ങളിലാണ്. പൊതുവെ, വളരെ ചെറിയ പ്രദേശത്ത് ഒതുങ്ങിയിരിക്കുന്നതിനാലാണ് ഇവയ്‌ക്ക് പബ്ലിസിറ്റി കിട്ടാൻ അല്പം വൈകിയത്.

Zebra Duker specialities  Zebra Duker  deer  zebra  സീബ്ര  സീബ്ര ഡ്യൂക്കർ  മാൻ  മാൻ വർഗ്ഗത്തിൽപ്പെട്ടവ  ലൈബീരിയ  ഐവറി കോസ്റ്റ്  സിയറ ലിയോൺ  ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഗിനിയ
സീബ്ര ഡ്യൂക്കർ

ഈ വരകളാണ് വരകൾ: രൂപവും ഭാവവും ശരീരഘടനയും.അങ്ങനെ ഏതെടുത്താലും അടിമുടി വ്യത്യസ്‌തതയാണ് ഈ ജീവികളുടെ പ്രത്യേകത. സീബ്രകളെപ്പോലെ മുതുകിൽ ഏകദേശം 12 മുതൽ 16വരെ വരകൾ. സ്വർണനിറവും, തവിട്ടുനിറവും, കറുപ്പ് നിറവും അങ്ങനെ ഇടകലർന്ന വരകൾ. നവജാത ശിശുക്കളിൽ ഈ വരകൾക്ക് ഇരുണ്ട നിറമായിരിക്കും.

സവിശേഷതകൾ ഒരുപാട്: സീബ്ര ഡ്യൂക്കറിന് ഏറെക്കാലം ജീവിക്കാൻ കഴിയും. 20 കിലോയിൽ ഭാരം കൂട്ടാൻ കഴിയില്ലെന്നതാണ് ഇവയുടെ മറ്റൊരു പ്രത്യേകത. അതായത് ഏകദേശം ഒരു ആടിന്‍റെ തൂക്കം. 90 സെന്‍റി മീറ്റർ നീളവും 45 സെന്‍റിമീറ്റർ ഉയരത്തിലും ഇവ വളരുന്നു. കൊമ്പുകളുണ്ടെങ്കിലും അവ വളരെ ചെറുതാണ്. പെണ്‍വര്‍ഗത്തിന് കൊമ്പുകൾ ആണ്‍വര്‍ഗത്തേക്കാള്‍ ചെറുതാണ്. എന്നാൽ ശരീര വലിപ്പത്തിന്‍റെ കാര്യത്തിൽ പെണ്‍വര്‍ഗമാണ് വലുത്. ആകെ 30 മുതൽ 32 വരെ പല്ലുകളുണ്ട് ഇവയ്‌ക്ക്.

നിബിഡ വനങ്ങളിൽ ജീവിക്കാനാണ് താല്പര്യം. ചിലപ്പോഴൊക്കെ മലയോര മേഖലകളിലും കാണപ്പെടുന്നു. പൂർണമായും സസ്യാഹാരികളാണ്. പുല്ലും ഇലകളും പഴങ്ങളും വിത്തുകളും എന്നിവയാണ് ആഹാരമാക്കുന്നത്. പുള്ളിപ്പുലി, പെരുമ്പാമ്പ്, പരുന്ത് എന്നിവയാലൊക്കെ വേട്ടയാടപ്പെടുന്നു. 28,000ആണ് നിലവിലുള്ള സീബ്ര ഡ്യൂക്കറുടെ കണക്ക്. മറ്റ് മൃഗങ്ങളെ അപേക്ഷിച്ച് ഈ കണക്ക് വളരെ കുറവാണെങ്കലും ഇതും ഈ ജീവിയുടെ സവിശേഷതയാണെന്ന് പറയാം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.