ETV Bharat / bharat

കുടകിൽ കൊവിഡ് വ്യാപനം രൂക്ഷം ; മലയാളികളും പ്രതിസന്ധിയില്‍

24 മണിക്കൂറിനുള്ളിൽ 12 പേർ മരിച്ചതിനെ തുടർന്ന് ജില്ല ഭരണകൂടം നിയന്ത്രണങ്ങൾ കടുപ്പിച്ചു. പ്രതിദിനം 700ഓളം പുതിയ രോഗികളാണ് ഉണ്ടാകുന്നത്.

കുടക്‌ കൊവിഡ്‌  കൊവിഡ് വ്യാപനം രൂക്ഷം  spread of covid in Kudak is severe  കർണാടക കുടക്‌  kudak covid case
കുടകിൽ കൊവിഡ് വ്യാപനം രൂക്ഷം
author img

By

Published : May 12, 2021, 12:55 PM IST

കണ്ണൂർ : കേരളത്തിന്‍റെ അതിർത്തി ജില്ലയായ കർണാടകയിലെ കുടകിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. 24 മണിക്കൂറിനുള്ളിൽ 12ഓളം പേർ മരിച്ചതിനെ തുടർന്ന് ജില്ല ഭരണകൂടം നിയന്ത്രണങ്ങൾ കടുപ്പിച്ചു. പ്രതിദിനം 700ഓളം പുതിയ രോഗികളാണ് ഉണ്ടാകുന്നത്. നിലവിൽ 19,000ത്തോളം പേർ ചികിത്സയിലാണ്. മലയാളികൾ ഏറെയുള്ള സ്ഥലമാണ് കുടക്.

ചികിത്സ സൗകര്യങ്ങളുടെ പരിമിതിയാണ് മേഖലയെ ആശങ്കയിലാക്കുന്നത്. മടിക്കേരി ജില്ല ആശുപത്രി മാത്രമാണ് അത്യാസന്ന നിലയിലുള്ളവർക്ക് ഏക ആശ്രയം. വിരാജ്പേട്ടയിലും സോമവാർ പേട്ടയിലും താലൂക്ക് ആശുപത്രികൾ ഉണ്ടെങ്കിലും കുറഞ്ഞ സൗകര്യങ്ങൾ മാത്രമാണ് ഇവിടെയുള്ളത്. നേരത്തെ മടിക്കേരിയിലുള്ളവർ വിദഗ്​ധ ചികിത്സയ്ക്കായി കണ്ണൂര്‍, മംഗളൂരു, മൈസൂരു എന്നീ സ്ഥലങ്ങളെയാണ് കൂടുതലായും ആശ്രയിച്ചിരുന്നത്.

ALSO READ: സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

എന്നാൽ അതിർത്തിയിൽ കർശന നിയന്ത്രണമുള്ളതിനാൽ ആർക്കും ജില്ല വിട്ട് പുറത്തുപോകാൻ കഴിയുന്നില്ല. സംസ്ഥാന അതിർത്തിയായ കൂട്ടുപുഴയിലും നിയന്ത്രണം കടുപ്പിച്ചിട്ടുണ്ട്. ഇതോടെ കണ്ണൂർ ജില്ലയിലെ സൗകര്യങ്ങളും പ്രയോജനപ്പെടുത്താൻ കഴിയുന്നില്ല. ലോക്ക്‌ ഡൗൺ നിലവിൽ വന്നതോടെ മാക്കൂട്ടം അതിർത്തിയിൽ പരിശോധന ശക്തമാക്കി. ചരക്ക് വാഹനങ്ങൾക്ക് മാത്രമാണ് പ്രവേശനാനുമതി. മരണം, വിവാഹം തുടങ്ങിയ ആവശ്യങ്ങൾക്ക് കർണാടക അധികൃതരുടെ മുൻകൂട്ടിയുള്ള അനുമതി വാങ്ങി മാത്രമേ പ്രവേശിക്കാൻ കഴിയുകയുള്ളൂ. കേരളത്തിൽ നിന്ന്​ കർണാടകയിൽ എത്തുന്നവർക്ക് 14 ദിവസം നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.

ചരക്കുവാഹനങ്ങളിൽ പോകുന്ന ഡ്രൈവർമാർക്ക് നേരത്തെ ഉള്ളതുപോലെ കൊവിഡ് ആർ.ടി.പി.സി.ആർ പരിശോധനാസർട്ടിഫിക്കറ്റ് നിർബന്ധമാണ്. മാക്കൂട്ടം ചെക്ക്​പോസ്​റ്റിൽ പൊലീസും റവന്യൂ ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും അടങ്ങുന്ന ടീം 24 മണിക്കൂറും പരിശോധനാസംവിധാനം ഏർപ്പെടുത്തി. അതേസമയം കടുത്ത നിയന്ത്രണങ്ങളും രോഗവ്യാപനവും ഏറെ ആശങ്കപ്പെടുത്തുന്നത് മലയാളികളെയാണ്. കുടകിലെ വ്യാപാര സ്ഥാപനങ്ങളിൽ മൂന്നിൽ രണ്ടും മലയാളികളുടേതാണ്. സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുന്നതോടൊപ്പം നാട്ടിലേക്ക് മടങ്ങാനും പറ്റാതെ വിഷമിക്കുകയാണ് മലയാളി കുടുംബങ്ങള്‍. തോട്ടം മേഖലയിൽ പണിക്കെത്തിയ നൂറുകണക്കിനാളുകളും പ്രയാസം നേരിടുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.