ETV Bharat / bharat

ദുരൂഹ സാഹചര്യത്തില്‍ കമിതാക്കളെ ലോഡ്‌ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി - പശ്ചിമ ബംഗാൾ വാര്‍ത്തകള്‍

കാമുകിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് ശേഷം കാമുകന്‍ ആത്മഹത്യ ചെയ്‌തതാണെന്നാണ് പൊലീസ് നിഗമനം.

The Couple who were found death on a private lodge which seems mystery  കമിതാക്കളെ ലോഡ്‌ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി  The Couple who were found death on a private lodge  mystery  mystery in couples death  കാമുകി  പൊലീസ്  പശ്ചിമ ബംഗാൾ വാര്‍ത്തകള്‍  ചെന്നൈ വാര്‍ത്തകള്‍
കമിതാക്കളെ ലോഡ്‌ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി
author img

By

Published : Sep 8, 2022, 6:42 PM IST

ചെന്നൈ: തിരുവല്ലിക്കേണിയിലെ ലോഡ്‌ജില്‍ കമിതാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. പശ്ചിമ ബംഗാൾ സ്വദേശികളായ പ്രസൻജിത് ഘോഷ് (23), അർപ്പിത പാൽ (20) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെയാണ് (സെപ്‌റ്റംബര്‍ 7) സംഭവം.

മുറി വൃത്തിയാക്കാനായി ലോഡിജിലെ ശുചീകരണ തൊഴിലാളിയായ ശിവ എത്തിയപ്പോഴാണ് അടഞ്ഞ് കിടക്കുന്ന മുറിയില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. സംശയം തോന്നിയ ഇയാള്‍ വാതില്‍ മുട്ടിയെങ്കിലും തുറന്നില്ല. തുടര്‍ന്ന് തിരുവല്ലിക്കോണി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പൊലീസ് എത്തി വാതില്‍ ചവിട്ടി തുറന്നപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് പേരുടെയും മൃതദേഹം ജീര്‍ണിച്ച നിലയിലായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ഇരുവരും മുറിയില്‍ നിന്ന് പുറത്തിറങ്ങിയിട്ടില്ലെന്ന് ലോഡ്‌ജ് നടത്തിപ്പുകാര്‍ പറഞ്ഞു.

അര്‍പിത രണ്ട് ദിവസം മുമ്പ് മരിച്ചിട്ടുണ്ടെന്നും അര്‍പിതയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് ശേഷം യുവാവ് ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്‍റെ നിഗമനം. മൃതദേഹങ്ങള്‍ ഓമന്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

also read: കടവല്ലൂരിൽ യുവാവിനെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.