ന്യൂഡൽഹി : ജൂലൈയിൽ 20 മുതൽ 22 കോടി ഡോസ് വാക്‌സിൻ സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. പ്രതിദിനം 1.25 കോടി കൊവിഡ് വാക്സിൻ ഡോസുകൾ നൽകാനുള്ള ശേഷി രാജ്യത്തിനുണ്ടെന്ന് വ്യക്തമാക്കിയ കേന്ദ്രം ആശങ്കപ്പെടേണ്ടതില്ലെന്നും അറിയിച്ചു.
തിങ്കളാഴ്‌ച വരെ രാജ്യത്തുടനീളം 85 ലക്ഷം ഡോസ് വാക്‌സിൻ നൽകി. പ്രതിദിനം കുറഞ്ഞത് ഒരു കോടി ആളുകൾക്ക് വാക്സിനേഷൻ നൽകുകയാണ് കേന്ദ്രത്തിന്‍റെ ലക്ഷ്യം.
Also Read:പ്രതിദിന കൊവിഡ് വാക്‌സിനേഷൻ ചാർട്ടിൽ മധ്യപ്രദേശ് ഒന്നാമത്
ആ ലക്ഷ്യം ഏളുപ്പത്തിൽ കൈവരിക്കാനും രാജ്യത്തിന് കഴിയുമെന്നും രോഗപ്രതിരോധ കുത്തിവയ്‌പ്പ് സംബന്ധിച്ച ദേശീയ സാങ്കേതിക ഉപദേശക സംഘം ചെയർപേഴ്‌സൺ ഡോ. എൻ.കെ. അറോറ അറിയിച്ചു.
കൂടാതെ മലയോര മേഖലകളും ആദിവാസി മേഖലകളും ഉൾപ്പെടെ രാജ്യത്തിന്‍റെ എല്ലാ കോണുകളിലേക്കും വാക്‌സിൻ എത്തിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.