ETV Bharat / bharat

പശ്ചിമ യുപിക്കായി കച്ച മുറുക്കി പാർട്ടികൾ ; ഇടംതിരിഞ്ഞ് മേഖല - ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ്

പശ്ചിമ യുപിയിൽ കരകയറാനാകാത്ത വിധം ബിജെപിയുടെ പ്രഭാവത്തിന് മങ്ങലേറ്റിരിക്കുകയാണ്

The battle for Western Uttar Pradesh  BJPs position in Western UP  BJPs status of invincibility compromised  പശ്ചിമ യുപി രാഷ്‌ട്രീയം  ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ്  പശ്ചിമ യുപി ബിജെപി സ്വാധീനം
പശ്ചിമ യുപിക്കായി കച്ച മുറുക്കി പാർട്ടികൾ; ഇടംതിരിഞ്ഞ് മേഖല
author img

By

Published : Feb 7, 2022, 10:50 PM IST

ന്യൂഡൽഹി : ഉത്തർപ്രദേശിലേക്ക് ഉറ്റുനോക്കുകയാണ് ഇന്ത്യൻ രാഷ്ട്രീയം. ആളിപ്പടര്‍ന്ന കർഷക സമരവും, വർധിച്ചുവരുന്ന എസ്‌പിയുടെ ജനസമ്മിതിയും ബിജെപിയെ ഇത്തവണ യുപിയിലെ ഭരണ കസേരയിൽ നിന്ന് പുറന്തള്ളുമോ എന്നതാണ് രാജ്യം ഉറ്റുനോക്കുന്നത്. കൊവിഡ് പിടിമുറക്കിയപ്പോഴും യുപി പിടിക്കാൻ പ്രചാരണം കടുപ്പിക്കുകയാണ് പാർട്ടികളെല്ലാം. പൊതു തെരഞ്ഞെടുപ്പിന് മുന്നിലെ സെമി ഫൈനലിൽ ആധിപത്യം ഉറപ്പിക്കാൻ ബിജെപിയും, എസ്‌പിയും, കോണ്‍ഗ്രസുമെല്ലാം കളം നിറഞ്ഞു കഴിഞ്ഞു.

രാഷ്ട്രീയ ലോക്‌ദൾ നേതാവ് ജയന്ത് ചൗധരിയെ സ്വന്തം പാളയത്തിലേക്ക് അടുപ്പിക്കാൻ അമിത് ഷാ നടത്തുന്ന കരുനീക്കങ്ങളാണ് യുപി രാഷ്ട്രീയത്തിലെ ഏറ്റവും പുതിയ കാഴ്ച. ശരിയായ മനുഷ്യൻ തെറ്റായ പാർട്ടിയിൽ(Right man in wrong party) എന്നാണ് ചൗധരിയെ ഷാ വിശേഷിപ്പിച്ചത്. ചൗധരിക്ക് മുമ്പിൽ വയ്ക്കുന്ന ആവർത്തിച്ചുള്ള ഓഫറുകളും മാറി വരുന്ന രാഷ്‌ട്രീയ സാഹചര്യത്തിലെ ബിജെപി നയം എന്തെന്നത് ഏറെക്കുറെ വ്യക്തമാക്കുന്നുണ്ട്.

യുപിയിൽ നേടുന്ന മേൽകൈയിൽ ഭാരതത്തിന്‍റെ ഭരണം നിഴലിച്ച് നിൽക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഏത് രാഷ്ട്രീയ തന്ത്രം പുറത്തെടുത്തും ബിജെപിക്ക് യുപി കീഴടക്കിയേ മതിയാകൂ. കാരണം കാര്യങ്ങള്‍ അത്ര എളുപ്പമല്ല ഇക്കുറി ബിജെപിക്ക്. കേന്ദ്ര സർക്കാരിനെ വിറപ്പിച്ച, രാജ്യം ഒട്ടാകെ പടർന്നുകയറിയ കർഷക സമരത്തിന്‍റെ വേരുകള്‍ യുപിയിലും പ്രതിഫലിക്കുമെന്ന് ഉറപ്പ്. ബിജെപി സ്ഥാനാർഥികളുടെ പരാജയത്തിനായി പ്രചാരണം നടത്താനുള്ള സംയുക്ത കിസാൻ മോർച്ചയുടെ തീരുമാനം ഇതിനുദാഹരണമാണ്. ബിജെപിക്ക് ഒപ്പമോ മുമ്പിലോ ഓടി എസ്‌പിയും കളം പിടിച്ചു കഴിഞ്ഞു. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ പ്രചാരണം കൊഴുപ്പിക്കുന്ന കോണ്‍ഗ്രസിനും സംസ്ഥാനത്ത് വലിയ പ്രതീക്ഷകളുണ്ട്.

ഉത്തർപ്രദേശ് ഭരണം പിടിച്ചടക്കുന്നതിൽ പശ്ചിമ യുപിയുടെ പ്രാധാന്യത്തെ അവഗണിക്കുന്നത് നിലവിലെ രാഷ്‌ട്രീയ, സാമൂഹിക സാഹചര്യത്തിൽ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നതിന് തുല്യമാണ്. 403 അംഗ ഉത്തർപ്രദേശ് നിയമസഭയിൽ 130ഓളം സീറ്റുകൾ ഉൾക്കൊള്ളുന്ന പശ്ചിമ യുപി 2014 മുതൽ ബിജെപിയുടെ തട്ടകമാണ്.

2013ലെ മുസാഫർ നഗർ കലാപം പ്രചാരണ തന്ത്രമാക്കിയത് 2014ലെ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ അക്ഷരാർഥത്തിൽ പാർട്ടിക്ക് ഗുണം ചെയ്യുകയായിരുന്നു. ഇതോടെയാണ് പശ്ചിമ യുപി ബിജെപി ചായ്‌വ് പ്രകടമാക്കാൻ തുടങ്ങിയത്. തുടർന്ന് 2017ലെ നിയമസഭ തെരഞ്ഞെടുപ്പിലും 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലും പശ്ചിമ യുപി ബിജെപിക്ക് അനുകൂലമായി വിധിയെഴുതി. 2017ൽ 104 സീറ്റുകൾ നേടിയ പാർട്ടിക്ക് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ അടിപതറുമെന്ന വിശകലനങ്ങളുടെ അടിസ്ഥാനമെന്തായിരിക്കും ?

ബിജെപിക്ക് തിരിച്ചടിയായി പശ്ചിമ യുപി

അടുത്തിടെ നടന്ന സംഭവ വികാസങ്ങൾ ഒരിക്കലും ബിജെപിക്ക് അനുകൂലമായിട്ടുള്ളതായിരുന്നില്ല. വോട്ട് അഭ്യർഥിച്ച് ചെന്ന ബിജെപി സ്ഥാനാർഥികളെ രോഷാകുലരായ ഗ്രാമവാസികൾ പുറത്താക്കുന്ന 12ഓളം സംഭവങ്ങൾ ഉണ്ടായിരുന്നു. മീററ്റ് ജില്ലയിലെ ദൗരാലയിൽ പ്രചാരണത്തിന് എത്തിയ പാർട്ടി എംഎൽഎ സംഗീത് സോമിനെ ആക്രോശവും കരിങ്കൊടിയും കൊണ്ടാണ് ഗ്രാമവാസികൾ സ്വീകരിച്ചത്. അടുത്തിടെ ഗൗതം ബുദ്ധ് നഗറിനടുത്തുള്ള ഒരു പ്രദേശം സന്ദർശിക്കാനെത്തിയ മുൻ കേന്ദ്ര മന്ത്രി മഹേഷ് ശർമയ്ക്കും സംഗീത് സോമിന്‍റെ അതേ അനുഭവമാണ് ഉണ്ടായത്. സഹരൻപൂർ, ബുലന്ദ്ഷഹർ ഉൾപ്പടെയുള്ള ജില്ലകളിലെ മിക്ക ഗ്രാമങ്ങളിലും ബിജെപി സ്ഥാനാർഥികൾക്ക് പ്രവേശനം നിഷേധിച്ചുകൊണ്ട് ഗ്രാമവാസികൾ പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. അടുത്ത കാലം വരെ ബിജെപിയെ പിന്തുണച്ചുകൊണ്ടിരുന്ന ജാട്ട് സമുദായത്തിലെ യുവാക്കളും ഇപ്പോൾ ബിജെപിക്കെതിരെ തിരിഞ്ഞിട്ടുണ്ട്.

പ്രയാഗ്‌രാജിലെ റെയിൽവേ റിക്രൂട്ട്‌മെന്‍റ് പരീക്ഷകളിലെ ക്രമക്കേടുകളിൽ പ്രതിഷേധിച്ച യുവാക്കൾക്കെതിരെ പൊലീസ് ലാത്തി ചാർജ് ഉണ്ടായതിന് ശേഷം സംസ്ഥാനത്ത് തൊഴിലില്ലായ്‌മ ഒരു രാഷ്‌ട്രീയ പ്രശ്‌നവും പ്രചാരണ വിഷയവുമായി ഉയർന്നുവന്നു.

നിലവിൽ പാർട്ടി ശക്തി കേന്ദ്രമായിരുന്ന ഉത്തർപ്രദേശിലെ പടിഞ്ഞാറൻ മേഖലയിൽ ബിജെപിയുടെ പ്രഭാവം കുറഞ്ഞു വരുന്നതായാണ് പൊതുവെ കണ്ടുവരുന്നത്. ഇപ്പോൾ പശ്ചിമ യുപിയിലെ രാഷ്‌ട്രീയക്കളം സമനിലയിലായിരിക്കുന്നു. അജയ്യരായ ബിജെപിയുടെ അടിത്തറയ്ക്ക് ഇളക്കം സംഭവിച്ചിരിക്കുന്നുവെന്ന് പറയാതെ വയ്യ. കൂടുതൽ രാഷ്‌ട്രീയ തന്ത്രങ്ങൾ മെനയുകയും സമർഥമായി തുറുപ്പ് ചീട്ട് ഇറക്കി കളിക്കുകയും ചെയ്യുന്ന പാർട്ടിക്കായിരിക്കും പശ്ചിമ മേഖലയിൽ വിജയകാഹളം മുഴക്കാനുള്ള അവസരം വന്നുചേരുക.

കാത്തിരുന്നു കാണേണ്ട കർഷക പ്രക്ഷോഭ സ്വാധീനം

വികസനവും തീവ്ര ഹിന്ദുത്വ പ്രത്യയ ശാസ്‌ത്രവും ലയിപ്പിച്ചതിലെ വിജയത്തിന്‍റെ പേരിലാണ് 2014 മുതൽ പശ്ചിമ യുപിയിൽ ബിജെപി തങ്ങളുടെ ശക്തി കേന്ദ്രം സ്ഥാപിച്ചത്. എന്നാൽ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ നടന്ന ഒരു വർഷത്തോളം നീണ്ട കർഷക പ്രക്ഷോഭം പാർട്ടിയെ സൂക്ഷ്‌മമായി വിശകലനം ചെയ്‌ത് തയാറാക്കിയ തന്ത്രങ്ങളെ അസ്ഥിരപ്പെടുത്തുന്നുവെന്ന ഭയം നേതാക്കൾക്കിടയിൽ തന്നെ നിലനിൽക്കുന്നുണ്ട്.

മൂന്ന് വിവാദ കാർഷിക നിയമങ്ങളും പിൻവലിച്ചതിന് ശേഷം ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാൻ കർഷക സംഘടനകൾക്കും നേതാക്കൾക്കും ഇനി സാധിക്കില്ല എന്ന് പറയുമ്പോഴും തെരഞ്ഞെടുപ്പ് മുൾമുനയിൽ എത്തി നിൽക്കുന്ന ഉത്തർപ്രദേശിൽ രാഷ്‌ട്രീയ ചർച്ചകളുടെ മൂലബിന്ദുവാണ് കർഷക പ്രശ്‌നങ്ങൾ.

മുൻ തെരഞ്ഞെടുപ്പുകളിൽ പ്രചാരണ അജണ്ട നിശ്ചയിക്കുന്നതിൽ പ്രധാനിയായിരുന്നു ബിജെപി. എന്നാൽ ഇത്തവണ അതിലും മാറ്റം വന്നത് ഉത്തർപ്രദേശ് രാഷ്‌ട്രീയത്തിൽ പ്രകടമാണ്. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് 300 യൂണിറ്റ് സൗജന്യ വൈദ്യുതി പ്രഖ്യാപിച്ചതിന് പിന്നാലെ വൈദ്യുതി ബിൽ പകുതിയായി കുറക്കുമെന്ന യോഗി സർക്കാരിന്‍റെ വാഗ്‌ദാനം ഇതിന് അടിവരയിടുന്നു.

എന്നാൽ കാർഷിക ഉത്‌പന്നങ്ങൾക്ക് മിനിമം താങ്ങുവില വാഗ്‌ദാനം ചെയ്യുകയും അധികാരത്തിൽ വന്നാൽ കർഷകർക്ക് കാലതാമസം കൂടാതെ കുടിശ്ശിക അടക്കുന്നതിന് ഒരു "റോളിങ് ഫണ്ട്" രൂപീകരിക്കുമെന്നുമുള്ള അഖിലേഷ് യാദവിന്‍റെ പ്രഖ്യാപനങ്ങളോട് യോഗി സർക്കാർ മൗനം പാലിക്കുകയാണ്.

കാലിടറി ബിജെപി

ഹത്രാസ്, ഉന്നാവോ, ഗോരഖ്‌പൂർ, അടുത്തിടെ നടന്ന ബുലന്ദ്ഷഹർ സംഭവങ്ങളുടെ പശ്ചാത്തലത്തിലും ക്രമസമാധാന നില ഉറപ്പുവരുത്തുമെന്ന യോഗി സർക്കാരിന്‍റെ അവകാശ വാദങ്ങൾ പശ്ചിമ യുപിയിലെ വോട്ടർമാർക്കിടയിൽ വലിയ രീതിയിൽ സ്വാനീനം ചെലുത്തിയിട്ടുണ്ടെന്ന് തന്നെ വിലയിരുത്താം. എക്കാലവും ഉത്തർപ്രദേശിൽ ക്രമസമാധാന പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നതും ഗുണ്ടാരാജിനും കാരണം സമാജ്‌വാദി പാർട്ടിയാണെന്ന അവകാശവാദമാണ് ബിജെപി ഉന്നയിക്കുന്നത്.

അടിസ്ഥാന സൗകര്യ വികസനത്തിലും ബിജെപി വോട്ടർമാർക്കിടയിൽ സ്വാധീനം ചെലുത്തുമ്പോൾ യോഗി സർക്കാരിന്‍റെ ഉദ്യോഗസ്ഥ മേധാവിത്വവും സംസ്ഥാന പൊലീസിന്‍റെ എൻകൗണ്ടർ നയവും പ്രഭാവത്തിന് മങ്ങലുണ്ടാക്കി എന്നുവേണം കരുതാൻ. യോഗി കേന്ദ്രീകൃതമായ പ്രവർത്തന ശൈലിയിൽ എംഎൽഎമാർക്കും മന്ത്രിമാർക്കും പോലും പ്രാധാന്യം നഷ്‌ടപ്പെട്ടിരിക്കുകയാണ്. ഇതിനാൽത്തന്നെ ഗ്രാമീണരുടെ അവസ്ഥയാണ് സംസ്ഥാനത്ത് മന്ത്രിമാർക്ക്. സ്വന്തം നിയോജക മണ്ഡലത്തിൽ നിന്ന് വിമർശനങ്ങൾ ഏറെ ഏറ്റുവാങ്ങേണ്ട അവസ്ഥ പോലും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യക്ക് ഉണ്ടായിട്ടുണ്ട്.

സ്വാധീനമുയർത്തി അഖിലേഷ് യാദവ്

ഒന്നര വർഷം മുൻപ് വരെ രാഷ്‌ട്രീയ ഭൂപടത്തിൽ നിന്ന് വിട്ടുനിന്ന അഖിലേഷ് യാദവ് ഇപ്പോൾ ബിജെപിക്കൊത്ത എതിരാളിയായി വളർന്നു വന്നിരിക്കുന്നു. എസ്‌പി- ആർഎൽഡി സഖ്യത്തിനുള്ളിൽ പിളർപ്പോ കുറഞ്ഞ പക്ഷം ആശയക്കുഴപ്പമെങ്കിലും സൃഷ്‌ടിക്കാനുള്ള തത്രപ്പാടിലാണ് ബിജെപി നേതൃത്വം. പക്ഷേ, പലപ്പോഴും അവഗണിക്കുന്ന, എന്നാൽ വലിയ പ്രാധാന്യമുള്ള ഘടകമാണ് ഉത്തർപ്രദേശിൽ ബിഎസ്‌പി. ബിഎസ്‌പി നേതാവ് മായാവതിക്ക് പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം കാഴ്‌ച വയ്ക്കാനായാൽ ലഖ്‌നൗവിൽ അധികാരം നേടിയെടുക്കുക എന്ന അഖിലേഷ് യാദവിന്‍റെ സ്വപ്‌നത്തിന് മങ്ങലേറ്റേക്കാം.

വൻ കേഡർ ശക്തിയും സാമ്പത്തിക പിന്തുണയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള നേതാക്കളുടെ സ്വാധീനവും കണക്കിലെടുക്കുമ്പോൾ രാഷ്‌ട്രീയ കണക്കുകൂട്ടലുകളിൽ അട്ടിമറി പ്രതീക്ഷിക്കാമെങ്കിലും പശ്ചിമ യുപിയിൽ എസ്‌പി- ആർഎൽഡി സഖ്യം വളർത്തിയെടുത്ത സ്വാധീനവും കണക്കിലെടുക്കാതിരിക്കാനാവില്ല.

(Disclaimer: ലേഖനത്തിൽ പറഞ്ഞിരിക്കുന്ന അഭിപ്രായങ്ങൾ എഴുത്തുകാരന്‍റേത് മാത്രമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വസ്‌തുതകളും അഭിപ്രായങ്ങളും ഇടിവി ഭാരതിന്‍റെ വീക്ഷണങ്ങളെ പ്രതിഫലിപ്പിക്കുന്നില്ല.)

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.