മുംബൈ: താനെ മുനിസിപ്പൽ കോർപറേഷനിലെ മെഡിക്കൽ ഓഫിസർ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായി. 55കാരനായ മെഡിക്കൽ ഓഫിസർ രാജു മുരുഡ്‌കർ ആണ് അറസ്റ്റിലായത്. വെന്‍റിലേറ്ററിന്‍റെ ടെണ്ടർ പാസാക്കുന്നതിനായി അഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് അഴിമതി വിരുദ്ധ ബ്യൂറോ ഇയാളെ പിടികൂടിയത്.
30 വെന്‍റിലേറ്ററുകൾ ലഭിക്കുന്നതിനായി ടെണ്ടർ വിളിച്ച 26കാരനോട് ഉദ്യോഗസ്ഥൻ 15 ലക്ഷം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. വ്യാഴാഴ്‌ച വൈകുന്നരം നവി മുംബൈയിലെ എയ്‌റോളിയിൽ വച്ച് അഞ്ച് ലക്ഷം രൂപ കൈമാറാൻ ഉദ്യോഗസ്ഥൻ പരാതിക്കാരനോട് ആവശ്യപ്പെട്ടു. തുടർന്ന് യുവാവ് എസിബി സംഘത്തെ അറിയിക്കുകയും ഉദ്യോഗസ്ഥനെ കുടുക്കുകയുമായിരുന്നു.